ആധിപത്യം പുലർത്തി ബ്രസീൽ,വേൾഡ് കപ്പിലെ കണക്കുകൾ ഇങ്ങനെ!
ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ മാമാങ്കമായ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മുത്തമിട്ട രാജ്യം ബ്രസീലാണ്. അഞ്ച് തവണയാണ് ബ്രസീൽ വേൾഡ് കപ്പ് നേടിയിട്ടുള്ളത്.എന്നാൽ മറ്റുള്ള കണക്കുകൾ എടുത്താലും ബ്രസീലിന് തന്നെയാണ് മുൻതൂക്കം. ഏറ്റവും കൂടുതൽ വേൾഡ് കപ്പ് കളിച്ച രാജ്യം,ഏറ്റവും കൂടുതൽ മത്സരങ്ങൾ,ഏറ്റവും കൂടുതൽ ജയങ്ങൾ, കൂടുതൽ ഗോളുകൾ എന്നിവയൊക്കെ ബ്രസീലിന്റെ ഭാഗത്ത് നിന്ന് തന്നെയാണ്. എന്നാൽ പല കണക്കുകളിലും ജർമനി തൊട്ട് പിറകിലുണ്ട്.ഏതായാലും നമുക്ക് വേൾഡ് കപ്പിലെ കണക്കുകൾ ഒന്ന് പരിശോധിക്കാം.
ഏതായാലും സമീപകാലത്തെ വേൾഡ് കപ്പുകൾ ബ്രസീലിനെ സംബന്ധിച്ചിടത്തോളം ശുഭകരമല്ല. എന്നിരുന്നാലും ബ്രസീൽ പ്രതാപകാലത്തേക്ക് തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.