ആദ്യ മത്സരത്തിൽ നീലയും വെള്ളയും തന്നെ,ഗ്രൂപ്പ് ഘട്ടത്തിലെ അർജന്റീനയുടെ ജേഴ്സികൾ അറിയാം.
ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.സൗഹൃദ മത്സരത്തിൽ മികച്ച വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. നവംബർ 22ആം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ നൈജീരിയയാണ് അർജന്റീനയുടെ എതിരാളികൾ.
ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ അർജന്റീന ധരിക്കുന്ന ജേഴ്സികളുടെ വിവരങ്ങൾ ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്.സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ആകാശ നീലയും വെള്ളയും ഇടകലർന്ന ജേഴ്സിയാണ് അർജന്റീന ധരിക്കുക. ഒപ്പം ബ്ലാക്ക് ഷോർട്സും ധരിക്കും. രണ്ടാമത്തെ മത്സരം അർജന്റീന കളിക്കുക മെക്സിക്കോക്കെതിരെയാണ്
#SelecciónMayor ¡Nuevo día de labores! ⚽️
— Selección Argentina 🇦🇷 (@Argentina) November 18, 2022
💪 Continúa la preparación de @Argentina para su primer compromiso en #Qatar2022 #TodosJuntos
📝 https://t.co/3QMSWHFuHq pic.twitter.com/fEe4NSRMeY
ഈ മത്സരത്തിലും അർജന്റീന നീലയും വെള്ളയും ചേർന്ന് ജേഴ്‌സി തന്നെയാണ് ധരിക്കുക. അതേസമയം പോളണ്ടിനെതിരെയുള്ള മൂന്നാമത്തെ മത്സരത്തിൽ അർജന്റീന മറ്റൊരു ജേഴ്സിയാണ് അണിയുക. പർപ്പിൾ കളറിലുള്ള എവേ ജേഴ്സിയായിരിക്കും ഈ മത്സരത്തിൽ അർജന്റീന ധരിക്കുക.
ഇതൊക്കെയാണ് ഇപ്പോൾ അർജന്റീനയുടെ ജേഴ്സികളെ കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ.സൗദിക്ക് എതിരെയുള്ള ആദ്യ മത്സരം അർജന്റീനയെ സംബന്ധിച്ചിടത്തോളം എളുപ്പമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതേസമയം പോളണ്ട്, മെക്സിക്കോ എന്നിവർ അർജന്റീനക്ക് വെല്ലുവിളി ഉയർത്താൻ ശക്തിയുള്ളവർ തന്നെയാണ്.