ആദ്യ ട്രെയിനിങ് കഴിഞ്ഞു,സ്‌കലോണിക്ക് മൂന്ന് സംശയങ്ങൾ!
കോപ അമേരിക്കയ്ക്ക് മുന്നോടിയായി രണ്ട് സൗഹൃദ മത്സരങ്ങൾ വമ്പൻമാരായ അർജന്റീന കളിച്ചിരുന്നു.രണ്ട് മത്സരങ്ങളിലും അർജന്റീന വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതിനുശേഷമാണ് കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡ് പരിശീലകൻ പ്രഖ്യാപിച്ചത്.ബാർക്കോ,ബലേർഡി,കൊറേയ എന്നിവർക്ക് സ്ഥാനം നഷ്ടമാവുകയും ചെയ്തു.
കോപ്പ അമേരിക്കക്കുള്ള ആദ്യ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ അർജന്റീന ആരംഭിച്ചിട്ടുണ്ട്. വരുന്ന ജൂൺ 21ആം തീയതി പുലർച്ചെ ഇന്ത്യൻ സമയം 5:30ന് നടക്കുന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ കാനഡയാണ്. ഈ മത്സരത്തിനു വേണ്ടിയുള്ള ആദ്യത്തെ ട്രെയിനിങ് സെഷൻ ഇന്നലെ അർജന്റീന പൂർത്തിയാക്കിയിട്ടുണ്ട്. പ്രധാനമായും മൂന്ന് പൊസിഷനുകളിലാണ് പരിശീലകനായ സ്‌കലോണിക്ക് സംശയങ്ങൾ നിലനിൽക്കുന്നത്.
മുന്നേറ്റ നിരയിലാണ് കൺഫ്യൂഷൻ ഉള്ളത്.എയ്ഞ്ചൽ ഡി മരിയയെ സ്റ്റാർട്ട് ചെയ്യിക്കണോ അതോ നിക്കോ ഗോൺസാലസിനെ സ്റ്റാർട്ട് ചെയ്യിക്കണോ എന്ന കാര്യത്തിലാണ് സംശയം ഉള്ളത്.ഡി മരിയ മികച്ച ഫോമിലാണ് ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നത്.
അതുപോലെതന്നെ സ്ട്രൈക്കർ പൊസിഷനിലും കൺഫ്യൂഷൻ നിലനിൽക്കുന്നുണ്ട്.ഹൂലിയൻ ആൽവരസ്,ലൗറ്ററോ എന്നിവരിൽ ആരെ ഉൾപ്പെടുത്തണം എന്ന കാര്യത്തിൽ അദ്ദേഹം തീരുമാനങ്ങൾ എടുത്തിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ താരമാണ് ലൗറ്ററോ.മറ്റൊരു സംശയം മധ്യനിരയിലാണ്.ലിയാൻഡ്രോ പരേഡസ്,മാക്ക് ആല്ലിസ്റ്റർ എന്നിവരിൽ ആരെ ഉൾപ്പെടുത്തണം എന്നതാണ് പരിശീലകൻ ചിന്തിക്കുന്നത്.ഡി പോൾ,എൻസോ എന്നിവർ മധ്യനിരയിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഏതായാലും വരുന്ന ട്രെയിനിങ്ങിന് ശേഷം ഇക്കാര്യത്തിൽ കോച്ച് ഒരു അന്തിമ തീരുമാനം എടുത്തേക്കും.