ആദ്യപകുതിയിൽ തന്നെ ഹാട്രിക്കുമായി മെസ്സി,മാക്സിയുടെ അവസാന മത്സരം പൊളിച്ചടുക്കി.

അർജന്റീനയുടെ ഇതിഹാസതാരങ്ങളിൽ ഒരാളായ മാക്സി റോഡ്രിഗസ് ഇന്നലെ തന്റെ വിടവാങ്ങൽ മത്സരം സംഘടിപ്പിച്ചിരുന്നു. ഒരുപാട് ഇതിഹാസങ്ങളും സൂപ്പർ താരങ്ങളും ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. അർജന്റീന ടീമും ന്യൂവെൽസ് ഓൾഡ് ബോയ്സും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ന്യൂവെൽസിന്റെ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഈ മത്സരം അക്ഷരാർത്ഥത്തിൽ ഒരു ആഘോഷം തന്നെയായിരുന്നു.

ലയണൽ മെസ്സിയുടെ ജന്മദിനമായിരുന്നു ഇന്നലെ.റൊസാരിയോ നഗരവും ഈ സ്റ്റേഡിയവും അത് ഒന്നടങ്കം ആഘോഷിച്ചിരുന്നു.മത്സരത്തിന്റെ ആദ്യ പകുതിയിൽ മെസ്സി അർജന്റീനക്ക് വേണ്ടി ഇറങ്ങിയിരുന്നു.ഹാട്രിക്കാണ് മെസ്സി നേടിയത്. അദ്ദേഹത്തിന്റെ ഒരു ഫ്രീകിക്ക് ഗോളും ഒരു ചിപ് ഗോളുമൊക്കെ ഈ ആദ്യപകുതിയിൽ ഉണ്ടായിരുന്നു.മാത്രമല്ല ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട ഒരു പെനാൽറ്റി ഗോൾ നേടിയിരുന്നു.4-1 നായിരുന്നു ഈ മത്സരത്തിൽ അർജന്റീന ആദ്യപകുതിയിൽ മുന്നിട്ടു നിന്നിരുന്നത്.

തികച്ചും സൗഹൃദപരമായ, രസകരമായ ഒരു മത്സരമായിരുന്നു ഇത്. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഈ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി ഇറങ്ങുകയും മനോഹരമായ ഒരു ടാക്കിളൊക്കെ നടത്തുകയും ചെയ്തിരുന്നു. ഒരു പകുതിയിൽ അർജന്റീനക്ക് വേണ്ടിയും രണ്ടാം പകുതിയിൽ ന്യൂവെൽസിന് വേണ്ടിയുമായിരുന്നു മാക്സി റോഡ്രിഗസ് കളിച്ചിരുന്നത്.

രണ്ടാം പകുതിയിൽ മാക്സിയുടെ രണ്ട് പെൺമക്കൾ ഓൾഡ് ബോയ്സിന് വേണ്ടി ഇറങ്ങുകയും ഗോളടിക്കുകയും ചെയ്തിരുന്നു.7-5 എന്ന സ്കോറിന് ആയിരുന്നു അവസാനത്തിൽ അർജന്റീനയെ ഓൾഡ് ബോയ്സ് പരാജയപ്പെടുത്തിയത്.ഡി മരിയ,പരേഡസ് എന്നിവരൊക്കെ ഈ മത്സരത്തിന്റെ ഭാഗമായിരുന്നു. വലിയ വരവേൽപ്പ് ആയിരുന്നു മെസ്സിക്ക് ഡി മരിയക്കും ഒക്കെ ആരാധകർ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *