ആദ്യത്തേത് ശരിയാണ്, എന്നാൽ ഇതുമായി യാതൊരുവിധ ബന്ധവുമില്ല: പ്രസ്താവനവുമായി നെയ്മറുടെ പിതാവ്!

ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവസ് ഇപ്പോൾ സ്പെയിനിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഒരു യുവതിയെ ലൈംഗികമായി ആക്രമിച്ചതിനാണ് അദ്ദേഹത്തിന് നാലര വർഷത്തെ തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഈ ശിക്ഷ വിധിക്കുന്നതിന് മുൻപ് നെയ്മർ ജൂനിയർ അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചിരുന്നു.ഇരക്കുള്ള നഷ്ടപരിഹാര തുക നെയ്മറായിരുന്നു നൽകിയിരുന്നത്. അതിന് ശേഷമാണ് ഇദ്ദേഹത്തിന് സ്പാനിഷ് കോടതി ശിക്ഷ വിധിച്ചത്.

മാത്രമല്ല ഒരു മില്യൺ യൂറോക്ക് മേൽ ഡാനിക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.ഈ ഒരു മില്യൺ യൂറോ നൽകാൻ സാധിക്കാത്തത് കൊണ്ട് ജാമ്യത്തിലിറങ്ങാൻ കഴിഞ്ഞില്ല. നെയ്മർ ജൂനിയറുടെ പിതാവ് ഡാനിയെ ഇക്കാര്യത്തിൽ സഹായിക്കാൻ ശ്രമങ്ങൾ നടത്തുന്നു എന്ന് റിപ്പോർട്ട് പുറത്തേക്ക് വന്നിരുന്നു.എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് നെയ്മറുടെ പിതാവ് തന്നെ രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

“എല്ലാവർക്കും അറിയാവുന്നതുപോലെ, ആദ്യതവണ ഞങ്ങൾ ഡാനി ആൽവസിനെ സഹായിച്ചിട്ടുണ്ട്. അത് ലോസ്യുട്ടിന്റെ സഹായങ്ങൾ ഒന്നും കൂടാതെയാണ്. പക്ഷേ ഈ രണ്ടാം തവണ,അത് ആദ്യത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. കാരണം അദ്ദേഹം കുറ്റക്കാരനാണ് എന്ന് കണ്ടെത്തി സ്പാനിഷ് കോടതി അദ്ദേഹത്തിന് തടവ് ശിക്ഷ വിധിച്ചു കഴിഞ്ഞു.ഇപ്പോൾ എന്റെ പേരും എന്റെ മകന്റെ പേരും ഇതിലേക്ക് വലിച്ചിഴക്കാൻ പലരും ശ്രമിക്കുകയാണ്. ഇതുമായി ഞങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ല.ഡാനി അദ്ദേഹം അന്വേഷിക്കുന്ന ഉത്തരങ്ങൾക്ക് അദ്ദേഹത്തിന്റെ കുടുംബത്തെ തന്നെ കണ്ടെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മാറ്റർ ഇതോടുകൂടി അവസാനിക്കുകയാണ് “ഇതാണ് നെയ്മറുടെ പിതാവ് പറഞ്ഞിട്ടുള്ളത്.

അതായത് ആദ്യം സഹായിച്ചു എന്നുള്ളത് ശരിയാണ്.പക്ഷേ ഇപ്പോൾ സഹായിക്കാൻ ശ്രമിക്കുന്നു എന്നുള്ളത് ശരിയല്ല,അത് വ്യാജമാണ് എന്നാണ് നെയ്മറുടെ പിതാവ് പറഞ്ഞിട്ടുള്ളത്. നിലവിൽ ഡിവോഴ്സ് കേസുമായി ബന്ധപ്പെട്ടുകൊണ്ട് ഡാനിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് സ്വയം പണം ചെലവഴിക്കാൻ കഴിയാത്തത്.

Leave a Reply

Your email address will not be published. Required fields are marked *