ആഡംബര കപ്പലിൽ അടിച്ചുപൊളിച്ച് നെയ്മർ, ഒപ്പം വിമർശനങ്ങളും!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ അവസാനമായി കളിച്ച മത്സരം ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടിയാണ്. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിനിടെ നെയ്മർ ജൂനിയർക്ക് അതി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.തുടർന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി.ശസ്ത്രക്രിയ വിജയകരമായ പൂർത്തിയായിട്ടുണ്ട്. അതിന്റെ റിക്കവറി പ്രോസസ്സിലാണ് ഇപ്പോൾ നെയ്മർ ജൂനിയർ ഉള്ളത്.
O Paiva transformando o Neymar KKKKKKKKKKKKKKKK pic.twitter.com/p04i23LCrA
— Enejota Britto (@enejotabritto) December 26, 2023
ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ ഒക്കെ തന്നെയും നെയ്മർ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ നെയ്മർ ഇപ്പോൾ തന്റെ ഒഴിവ് സമയം ആഘോഷിക്കുകയാണ്. നെയ്മറുടെ നേതൃത്വത്തിലുള്ള ഒരു ആഡംബര കപ്പൽ കഴിഞ്ഞദിവസം യാത്ര ആരംഭിച്ചിരുന്നു. ബ്രസീലിലെ സാൻഡോസിൽ നിന്നായിരുന്നു ഈ ആഡംബര കപ്പൽ യാത്ര തിരിച്ചിരുന്നത്.നെയ്മർ ജൂനിയർ തന്നെയാണ് ഈ കപ്പലിലെ പ്രധാന ആകർഷണ കേന്ദ്രം.
Victor Sarro falando o que muitos queriam falar…
— Enejota Britto (@enejotabritto) December 28, 2023
Neymar é incrível ❤️ pic.twitter.com/02qLdeAiLH
നാല് ദിവസത്തെ യാത്രയാണ് ഈ കപ്പലിൽ ഉള്ളത്.ബ്രസീലിലെ പല പ്രമുഖ സെലിബ്രിറ്റികളും യാത്രയുടെ ഭാഗമാണ്. നെയ്മർ ജൂനിയർ തന്റെ പരിക്കിന്റെ പ്രശ്നങ്ങൾക്കിടയിലും യാത്ര ആസ്വദിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. പതിവ് പോലെ വിമർശനങ്ങളും നെയ്മർക്ക് ഏൽക്കേണ്ടി വരുന്നുണ്ട്. നെയ്മറുടെ ജീവിത രീതിക്ക് എപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ടെങ്കിലും അത് താരം കാര്യമായി എടുക്കാറില്ല. ജീവിതം എപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി കൂടിയാണ് നെയ്മർ ജൂനിയർ.
Neymar launches luxury cruise costing thousands with him as the star attraction
— talkSPORT (@talkSPORT) December 27, 2023
More here 👇https://t.co/no7qJd4LRm
ബ്രസീലിലെ പ്രസിഡണ്ടായ ലുല പോലും ഈയിടെ നെയ്മർ ജൂനിയർ പരോക്ഷമായ വിമർശിച്ചിരുന്നു. നെയ്മറുടെ അമിതമായ പാർട്ടികളെയായിരുന്നു അദ്ദേഹം വിമർശിച്ചിരുന്നത്. മെസ്സിയെ കണ്ടു പഠിക്കൂ എന്നായിരുന്നു ബ്രസീലിയൻ താരങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് ഇദ്ദേഹം വ്യക്തമാക്കിയിരുന്നത്. ഏതായാലും നെയ്മർ ജൂനിയർക്ക് ഈ അടുത്തകാലത്തൊന്നും കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ കഴിയില്ല.ഓഗസ്റ്റ് മാസത്തിൽ നെയ്മർ മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് നെയ്മറുടെ അഭാവത്തിലാണ് ബ്രസീൽ കളിക്കുക.കരിയറിൽ ഇതുവരെ ഒരു കോപ്പ അമേരിക്ക പോലും നേടാൻ സാധിക്കാത്ത താരമാണ് നെയ്മർ.
Virgínia nos stories sobre o navio do neymar: Eu e o Ze estamos curtindo muito, CASAL.
— Negão amorzão da Vi (@furaolh0) December 27, 2023
Corta pra gata rebolando no meio dos cria enquanto o bobao nao sai do celular em plena festa. pic.twitter.com/7klVOupzNG