അർജന്റൈൻ ഇതിഹാസം അന്തരിച്ചു, ആദരാഞ്ജലികൾ നേർന്ന് മെസ്സി!

1978ലായിരുന്നു അർജന്റീന ആദ്യമായി ലോക ചാമ്പ്യന്മാരായത്. അന്ന് അർജന്റീന പരിശീലിപ്പിച്ച ഇതിഹാസ പരിശീലകൻ സെസാർ ലൂയിസ് മെനോട്ടി ലോകത്തോട് വിട പറഞ്ഞിട്ടുണ്ട്.85 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് മാസക്കാലം അസുഖബാധിതനായിരുന്ന ഇദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

എൽ ഫാക്കോ എന്നറിയപ്പെടുന്ന ഇദ്ദേഹമായിരുന്നു അർജന്റീന 1978ലെ വേൾഡ് കപ്പിൽ പരിശീലിച്ചിരുന്നത്.നെതർലാന്റ്സിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അന്ന് അർജന്റീന കിരീടം ചൂടിയത്.ബൊക്ക ജൂനിയേഴ്സ്,സാന്റോസ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. പിന്നീട് 1970 ലാണ് ഇദ്ദേഹം പരിശീലക വേഷം അണിയുന്നത്.

1983ൽ ബാഴ്സലോണയുടെ പരിശീലകനായി കൊണ്ട് ഇദ്ദേഹം ചുമതലയേറ്റു.ബാഴ്സക്ക് കിരീടങ്ങൾ നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.അത്ലറ്റിക്കോ മാഡ്രിഡിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.2019ൽ അർജന്റീന ദേശീയ ടീമിന്റെ ഡയറക്ടറായി കൊണ്ട് ഇദ്ദേഹം ചുമതലയേറ്റിരുന്നു.

അർജന്റീന നായകനായ ലയണൽ മെസ്സി ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചിട്ടുണ്ട്. മെസ്സി ഇൻസ്റ്റഗ്രാമിലൂടെ നൽകിയ മെസ്സേജ് ഇങ്ങനെയാണ്.

” ഞങ്ങളുടെ ഫുട്ബോളിലെ ഏറ്റവും വലിയ റഫറൻസുകളിൽ ഒന്ന് ഇപ്പോൾ ഞങ്ങളോട് വിട പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുന്നു.അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു “ഇതാണ് മെസ്സി എഴുതിയിട്ടുള്ളത്.

അർജന്റൈൻ ഫുട്ബോൾ ലോകത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ സംഭവിച്ചിട്ടുള്ളത്. 16 വയസ്സ് മാത്രം ഉണ്ടായിരുന്ന ഡിയഗോ മറഡോണക്ക് അരങ്ങേറ്റം നടത്താനുള്ള അവസരം നൽകിയത് ഇദ്ദേഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *