അർജന്റീന Vs ബ്രസീൽ, കടലാസിലെ കണക്കുകൾ ആർക്കൊപ്പം?

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഒരു തകർപ്പൻ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. സൗത്ത് അമേരിക്കൻ വമ്പൻമാരായ അർജന്റീനയും ബ്രസീലും ഒരിക്കൽ കൂടി ഏറ്റുമുട്ടുന്നു. നാളെ പുലർച്ച ഇന്ത്യൻ സമയം ആറുമണിക്കാണ് മത്സരം നടക്കുക. ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിൽ വെച്ച് കൊണ്ടാണ് ചിരവൈരികളുടെ പോരാട്ടം അരങ്ങേറുക.

ബ്രസീൽ അവസാനമായി കളിച്ച രണ്ടു മത്സരത്തിലും പരാജയപ്പെട്ടിട്ടുണ്ട്.ഉറുഗ്വ, കൊളംബിയ എന്നിവരാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. അവസാനത്തെ മത്സരത്തിൽ ഉറുഗ്വ അർജന്റീനയെ തോൽപ്പിച്ചിരുന്നു. ചുരുക്കത്തിൽ രണ്ട് ടീമുകളും തോൽവി അറിഞ്ഞു കൊണ്ടാണ് മത്സരത്തിനു വരുന്നത്. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ ഈ രണ്ട് ടീമുകളുടെയും മുന്നിലുണ്ടാവില്ല.

കടലാസിലെ കണക്കുകൾ ആർക്കൊപ്പമാണ് എന്നത് ആരാധകർ എപ്പോഴും പരിഗണിക്കുന്ന കാര്യമാണ്. രണ്ടു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയ കണക്കുകൾ പ്രമുഖ മാധ്യമമായ Tyc സ്പോർട്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 110 തവണയാണ് അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. വളരെ നേരിയ മുൻതൂക്കം ബ്രസീലിന് ഇവിടെ അവകാശപ്പെടാൻ സാധിക്കും.42 മത്സരങ്ങളിൽ ബ്രസീൽ വിജയിച്ചിട്ടുണ്ട്. 41 മത്സരങ്ങളിൽ അർജന്റീനയാണ് വിജയിച്ചിട്ടുള്ളത്. 26 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഒരു റിസൾട്ട് ഉണ്ടായിട്ടില്ല.അത് തടസ്സപ്പെടുകയായിരുന്നു.

നാളെ നടക്കുന്ന മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ അർജന്റീനക്ക് വിജയങ്ങളുടെ കാര്യത്തിൽ ബ്രസീലിനൊപ്പം എത്താൻ സാധിക്കും. എന്നാൽ ബ്രസീൽ ലീഡ് വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളായിരിക്കും നടത്തുക. സമീപകാലത്ത് ബ്രസീൽ മോശം പ്രകടനമാണ് നടത്തുന്നത്.എന്നാൽ അർജന്റീന അങ്ങനെയല്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഫോം പരിഗണിച്ചാൽ അർജന്റീനക്ക് വിജയ സാധ്യതയുണ്ട്. എന്നാൽ ബ്രസീലിനെ ഒരു കാരണവശാലും എഴുതിത്തള്ളാനും സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *