അർജന്റീന Vs ഫ്രാൻസ് ഫൈനലിൽ കണക്കുകൾ ആർക്കൊപ്പം?

ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 8:30 നാണ് ഈയൊരു കലാശ പോരാട്ടം അരങ്ങേറുക. ക്രൊയേഷ്യയെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന വരുന്നതെങ്കിൽ മൊറോക്കോയെ പരാജയപ്പെടുത്തി കൊണ്ടാണ് ഫ്രാൻസ് ഫൈനലിന് യോഗ്യത നേടിയിട്ടുള്ളത്.

ഏതായാലും ഈ മത്സരത്തിനു മുന്നേ കണക്കുകളിലെ മുൻതൂക്കം ആർക്കാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം. വ്യക്തമായ മുൻതൂക്കം അവകാശപ്പെടാൻ അർജന്റീനക്ക് സാധിക്കുന്നുണ്ട്. അതായത് ഇതുവരെ ഫ്രാൻസും അർജന്റീനയും തമ്മിൽ പന്ത്രണ്ട് തവണയാണ് ആകെ ഏറ്റുമുട്ടിയിട്ടുള്ളത്.അതിൽ 6 തവണയും വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.

മൂന്ന് തവണയാണ് ഫ്രാൻസ് വിജയിച്ചിട്ടുള്ളത്.3 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ റഷ്യൻ വേൾഡ് കപ്പിൽ അർജന്റീനയും ഫ്രാൻസും പ്രീ ക്വാർട്ടറിൽ മുഖാമുഖം വന്നു. അന്ന് അർജന്റീനയെ പരാജയപ്പെടുത്താൻ ഫ്രാൻസിനെ സാധിച്ചിരുന്നു.4-3 ന്റെ ആ മത്സരത്തിൽ ഫ്രാൻസ് കരസ്ഥമാക്കിയിരുന്നത്. ഏതായാലും കണക്കുകൾ അർജന്റീനക്കൊപ്പമാണ് എന്നുള്ളത് അവർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. ഇതുവരെ ഫ്രാൻസും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടിയ മത്സരങ്ങളുടെ റിസൾട്ടുകൾ താഴെ നൽകുന്നു.

2018 (World Cup) France-Argentina 4-3

2009 (friendly) France-Argentina 0-2

2007 (friendly) France-Argentina 0-1

1986 (friendly) France-Argentina 1986

1978 (World Cup) Argentina-France 2-1

1977 (friendly) Argentina-France 0-0

1974 (friendly) France-Argentina 0-1

1972 (friendly) France-Argentina 0-0

1971 (friendly) Argentina-France 2-0

1971 (friendly) Argentina-France 3-4

1965 (friendly) France-Argentina 0-0

1930 (World Cup) Argentina-France 1-

Leave a Reply

Your email address will not be published. Required fields are marked *