അർജന്റീന വരുന്നു, വമ്പൻമാരെ നേരിട്ട് യൂറോപ്പ് കീഴടക്കാൻ!

ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന സമീപകാലത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. കോപ്പ അമേരിക്കയും ഫൈനലിസിമയും വേൾഡ് കപ്പ് കിരീടവുമെല്ലാം മെസ്സിയുടെ നായകത്വത്തിൽ അർജന്റീന കരസ്ഥമാക്കിയിരുന്നു. മാത്രമല്ല നിലവിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതും അർജന്റീന തന്നെയാണ്.

വേൾഡ് കപ്പിൽ നിരവധി യൂറോപ്പ്യൻ വമ്പൻമാരെ മറികടക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.നെതർലാന്റ്സ്, ക്രൊയേഷ്യ,ഫ്രാൻസ് എന്നിവരൊക്കെ അതിൽ പെട്ടവരാണ്.വീണ്ടും യൂറോപ്പിലെ പ്രമുഖ ടീമുകളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ അർജന്റീനയുള്ളത്. അടുത്ത വർഷം യൂറോപ്പിൽ വമ്പന്മാർക്കെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കാൻ അർജന്റീന ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. എന്നാൽ ഗോൾ ഡോട്ട് കോം അടക്കമുള്ള മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്ത വർഷം മാർച്ച് മാസത്തിലായിരിക്കും ഈ സൗഹൃദ മത്സരങ്ങൾ നടക്കുക.പോർച്ചുഗൽ,ഇംഗ്ലണ്ട്, ജർമ്മനി,നെതർലാന്റ്സ്,ഫ്രാൻസ് തുടങ്ങിയ വമ്പൻ ടീമുകളൊക്കെയാണ് ഇതിന് പരിഗണിക്കുന്നത്. മാത്രമല്ല യുവേഫയും കോൺമെബോളും ചേർന്നുകൊണ്ട് മറ്റൊരു പദ്ധതിക്ക് രൂപം നൽകിയതായും റിപ്പോർട്ടുകൾ ഉണ്ട്. കോപ്പ ഇന്റർ ഫെഡറേഷൻസ് എന്ന ടൂർണമെന്റ് സംഘടിപ്പിക്കാനാണ് ഇവർ ഉദ്ദേശിക്കുന്നത്.

അതായത് യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും വമ്പൻ ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടൂർണ്ണമെന്റ് സംഘടിപ്പിക്കും.പക്ഷേ അതൊരു ഫ്രണ്ട്ലി കപ്പ് കോമ്പറ്റീഷൻ മാത്രമായിരിക്കും. ഒരുപക്ഷേ അടുത്ത വർഷം തന്നെ അത് നടപ്പിലാവാൻ സാധ്യതയുണ്ട്. പക്ഷേ ഒഫീഷ്യൽ സ്ഥിരീകരണം വരാത്തിടത്തോളം കാലം ഉറപ്പ് പറയാനാവില്ല.നേരത്തെ തന്നെ അർജന്റീന ഇംഗ്ലണ്ടിനെതിരെ ഒരു സൗഹൃദ മത്സരം കളിക്കും എന്നുള്ള റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. സാധ്യമായാൽ വെബ്ലിയിൽ വെച്ചായിരിക്കും ഈ മത്സരം നടക്കുക.ഫൈനലിസിമയിൽ അർജന്റീന ഇറ്റലിയെ പരാജയപ്പെടുത്തിയത് Wembley മൈതാനത്ത് വെച്ചായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *