അർജന്റീന റൊസാരിയോയിൽ കളിക്കും, പഴയ ക്ലബ്ബിന്റെ മൈതാനത്തേക്ക് മടങ്ങിയെത്താൻ മെസ്സി!

വരുന്ന മാർച്ച്‌ മാസത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന രണ്ട് മത്സരങ്ങളാണ് കളിക്കുക.വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ വെനിസ്വേലയും ഇക്വഡോറുമാണ് അർജന്റീനയുടെ എതിരാളികൾ.ഇതിൽ വെനിസ്വേലക്കെതിരെ നടക്കുന്ന അർജന്റീനയുടെ ഹോം മത്സരമാണ്.

ഈ മത്സരം ഏത് സ്റ്റേഡിയത്തിൽ നടത്തുമെന്നുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മെസ്സിയുടെ ജന്മദേശമായ റൊസാരിയോയിൽ വെച്ചായിരിക്കും ഈ മത്സരം നടക്കുക എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.അർജന്റൈൻ മാധ്യമമായ TYC സ്പോർട്സാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.മാഴ്‌സെലോ ബിയൽസ സ്റ്റേഡിയത്തിൽ വെച്ച് നടത്താനാണ് നിലവിൽ ഉദ്ദേശിക്കുന്നത്. മെസ്സിയുടെ പഴയ ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ ഹോം മൈതാനമാണിത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ മെസ്സിയുടെ പഴയ മൈതാനത്തേക്ക് മടക്കമായിരിക്കും ആ മത്സരം.കൂടാതെ അർജന്റീനയുടെ പരിശീലകനായ സ്കലോണിയുടെ പഴയ ക്ലബ്‌ കൂടിയാണ് ന്യൂവെൽസ്.

നിലവിൽ 13 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിച്ച അർജന്റീന ഖത്തർ വേൾഡ് കപ്പിന് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.13 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള അർജന്റീന നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാംസ്ഥാനത്താണ്.35 പോയിന്റുള്ള ബ്രസീലാണ് ഒന്നാമതുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *