അർജന്റീന മെക്സിക്കോക്കെതിരെ ഇറങ്ങുക നിരവധി മാറ്റങ്ങളുമായി.
ഖത്തർ വേൾഡ് കപ്പിൽ അതിനിർണായകമായ മത്സരത്തിനാണ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന ഇറങ്ങുന്നത്.മെക്സിക്കോയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി 12:30നാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ വിജയിക്കുക എന്നുള്ളത് അർജന്റീനക്ക് നിർബന്ധമായ കാര്യമാണ്. അല്ലായെങ്കിൽ അർജന്റീനയുടെ പ്രീക്വാർട്ടർ സാധ്യതകൾക്ക് വലിയ ഉലച്ചിൽ സംഭവിക്കും.
കഴിഞ്ഞ സൗദിക്കെതിരെയുള്ള മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്നതാണ് അർജന്റീന സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ബുദ്ധിമുട്ടിലാക്കിയത്. ഏതായാലും ഇന്ന് ജീവൻ സമർപ്പിച്ചുകൊണ്ട് അർജന്റീന പോരാടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം പരിശീലകനായ ലയണൽ സ്കലോണി ആദ്യ ഇലവനിൽ നിരവധി മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചിട്ടുണ്ട്.അർജന്റൈൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Guido Rodríguez could start in place in place of Leandro Paredes for Argentina. Via @gastonedul. 🇦🇷 pic.twitter.com/J6VXuGznIu
— Roy Nemer (@RoyNemer) November 25, 2022
മുന്നേറ്റ നിരയിൽ മാറ്റങ്ങളൊന്നും വരുത്തിയേക്കില്ല. മറിച്ച് പ്രതിരോധനിരയിലും മധ്യനിരയിലുമാണ് മാറ്റങ്ങൾ വരുത്താൻ സ്കലോണി തീരുമാനിച്ചിട്ടുള്ളത്.മൊളീനക്ക് പകരം മോന്റിയേൽ,റൊമേറോക്ക് പകരം ഒരു ലിസാൻഡ്രോ മാർട്ടിനസ്,ടാഗ്ലിയാഫിക്കോക്ക് പകരം അക്കൂഞ്ഞ,പപ്പു ഗോമസിന് പകരം എൻസോ ഫെർണാണ്ടസോ മാക്ക് ആല്ലിസ്റ്റർ, ഈ മാറ്റങ്ങൾ വരുത്താനാണ് ഇപ്പോൾ അർജന്റീനയുടെ പരിശീലകൻ തീരുമാനിച്ചിരിക്കുന്നത്. ഒരുപക്ഷേ പരേഡസിന്റെ സ്ഥാനത്ത് ഗൈഡോ റോഡ്രിഗസ് വരാനുള്ള സാധ്യതകളെയും തള്ളിക്കളയാനാവില്ല.
അർജന്റീനയുടെ സാധ്യത ഇലവൻ അർജന്റൈൻ മാധ്യമങ്ങൾ നൽകുന്നത് ഇങ്ങനെയാണ്.
