അർജന്റീന-ബ്രസീൽ മത്സരം : അർജന്റീനയെ വിജയികളായി പ്രഖ്യാപിക്കാനൊരുങ്ങുന്നു!
കോൺമെബോളിന്റെ വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ രണ്ട് തവണയാണ് ബ്രസീലും അർജന്റീനയും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിലെ രണ്ടാം മത്സരമായിരുന്നു ഇന്ന് പുലർച്ചെ അർജന്റീനയുടെ മൈതാനത്ത് വെച്ച് നടന്നത്. മത്സരത്തിൽ ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ കളം വിടുകയും ചെയ്തു.
എന്നാൽ ബ്രസീലിന്റെ മൈതാനത്ത് വെച്ച് നടന്ന ആദ്യമത്സരം പൂർത്തിയാക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. മത്സരം ആരംഭിച്ച് മിനുട്ടുകൾ പിന്നിട്ടപ്പോഴേക്കും ബ്രസീൽ ഹെൽത്ത് അതോറിറ്റി കളത്തിൽ പ്രവേശിപ്പിച്ച് മത്സരം തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട് ഈ മത്സരം ഉപേക്ഷിച്ചതായി അറിയിപ്പ് വരികയും ചെയ്തു.
Argentina to reportedly be awarded win for suspended Brazil World Cup qualifier. https://t.co/YmoE8FzgFB
— Mundo Albiceleste(@MundoAlbicelest) November 16, 2021
എന്നാൽ ഈ മത്സരത്തിൽ അർജന്റീനയെ വിജയികളായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഫിഫ എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.പ്രമുഖ അർജന്റൈൻ മാധ്യമമായ TNT സ്പോർട്സ് അർജന്റീനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വരുന്ന ഡിസംബർ മാസത്തിൽ അർജന്റീനയെ വിജയികളായി പ്രഖ്യാപിച്ച് മൂന്ന് പോയിന്റുകൾ ഫിഫ നൽകിയെക്കുമെന്നാണ് അറിയാൻ കഴിയുന്നത്. വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇതുവരെ പരാജയപ്പെട്ടിട്ടില്ലാത്ത ബ്രസീലിന് അത് തിരിച്ചടിയാവുകയും ചെയ്യും.