അർജന്റീന പവർഹൗസുകളാണ്,പക്ഷേ : മെസ്സിയുടെ മുന്നറിയിപ്പ്!
ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയയെ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെടുത്തിയത്.ഇനി ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്.
ഏതായാലും അർജന്റീനയെ കുറിച്ചും എതിരാളികളായ ഹോളണ്ടിനെ കുറിച്ചുമൊക്കെ സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.അതായത് അർജന്റീന ഈ വേൾഡ് കപ്പിലെ പവർഹൗസുകൾ തന്നെയാണ് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. എന്നാൽ ഹോളണ്ട് ശക്തരായ എതിരാളികൾ ആണെന്നും അവർക്കെതിരെ ബുദ്ധിമുട്ടുമെന്നുള്ള ഒരു മുന്നറിയിപ്പും മെസ്സി അർജന്റീനക്ക് നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi has scored 14 goals in 2022 for the Argentina national team. The most goals ever by an Argentine in a calendar year. 🇦🇷 pic.twitter.com/1DzCSkmrjf
— Roy Nemer (@RoyNemer) December 4, 2022
” അർജന്റീന ഈ വേൾഡ് കപ്പിലെ പവർഹൗസുകളാണ്.എപ്പോഴും മികച്ച ടീമുകളിൽ ഒന്നുമാണ്. ഇവിടേക്ക് വരുന്നതിന് മുന്നേ തന്നെ കിരീട ഫേവറേറ്റുകളാണ് ഞങ്ങൾ എന്നുള്ള കാര്യം എനിക്കറിയാമായിരുന്നു. കാരണം അത്തരത്തിലായിരുന്നു ഞങ്ങൾ കാര്യങ്ങൾ ചെയ്തുപോന്നിരുന്നത്. ഞങ്ങൾ ഇപ്പോൾ ക്വാർട്ടർ ഫൈനലിൽ എത്തിനിൽക്കുന്നു. പക്ഷേ നെതർലാന്റ്സിനെതിരെയുള്ള മത്സരം വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും.ഒരുപാട് മികച്ച താരങ്ങളും മികച്ച പരിശീലകനും ഉള്ള മികച്ച ടീമാണ് നെതർലാന്റ്സ്.അതുകൊണ്ടുതന്നെ മത്സരം വളരെ കഠിനമായിരിക്കും ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
ഏതായാലും ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും പിന്നീട് അർജന്റീന മികച്ച രൂപത്തിൽ മുന്നോട്ടു പോകുന്നതാണ് കാണാൻ കഴിയുന്നത്.നെതർലാന്റ്സിനെയും അർജന്റീന കീഴടക്കമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.