അർജന്റീന താരങ്ങൾക്ക് മനോഹരമായ സമ്മാനം അയച്ച് ടാപ്പിയ!

കഴിഞ്ഞ ഒന്നര വർഷത്തിനിടെ അമൂല്യമായ മൂന്ന് കിരീടങ്ങളാണ് അർജന്റീനയുടെ ദേശീയ ടീം സ്വന്തമാക്കിയത്.2021ലെ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം നേടുകയായിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷമായിരുന്നു അർജന്റീന ഇന്റർനാഷണൽ ട്രോഫി നേടിയിരുന്നത്. അത് അവർക്ക് കൂടുതൽ കോൺഫിഡൻസ് നൽകിയ ഒരു കാര്യമായിരുന്നു.

പിന്നീട് നടന്ന ഫൈനലിസിമ പോരാട്ടത്തിൽ ഇറ്റലിക്കെതിരെ തകർപ്പൻ വിജയം നേടിക്കൊണ്ട് കിരീടവും അർജന്റീന സ്വന്തമാക്കി. കിരീട ഫേവറേറ്റുകൾ ആയിക്കൊണ്ടായിരുന്നു അർജന്റീന ഖത്തർ വേൾഡ് കപ്പിന് എത്തിയിരുന്നത്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടി. അങ്ങനെ ചുരുങ്ങിയ കാലയളവിലാണ് സ്കലോണിക്ക് കീഴിൽ അർജന്റീന ഈ മൂന്ന് കിരീടങ്ങളും നേടിയെടുത്തത്.

ഈ കിരീടനേട്ടത്തിൽ പങ്കാളികളായ എല്ലാ അർജന്റൈൻ താരങ്ങൾക്കും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടായ ക്ലോഡിയോ ടാപ്പിയ മനോഹരമായ ഒരു സമ്മാനം അയച്ചിട്ടുണ്ട്.അതായത് കോപ്പ അമേരിക്ക,ഫൈനലിസിമ, വേൾഡ് കപ്പ് എന്നീ കിരീടങ്ങളുടെ റിപ്ലിക്കയാണ് ടാപ്പിയ എല്ലാ താരങ്ങൾക്കും അയച്ചിട്ടുള്ളത്. മനോഹരമായ ഒരു ബോക്സിലാണ് ഈ സമ്മാനം നൽകിയിട്ടുള്ളത്.

അർജന്റൈൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസാണ് ഇത് ആദ്യമായി വെളിപ്പെടുത്തിയത്. ഈ റിപ്ലിക്കയുടെ ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.ടാപ്പിയക്ക് താരം നന്ദി പറയുകയും ചെയ്തിട്ടുണ്ട്. ഏതായാലും വേൾഡ് കപ്പ് കിരീടം ലഭിച്ച ഇതോടുകൂടി നിരവധി സമ്മാനങ്ങളും ബഹുമതികളും അർജന്റീന താരങ്ങൾക്ക് ലഭിച്ചിരുന്നു.വേൾഡ് കപ്പിന് ശേഷവും തകർപ്പൻ ഫോമിലൂടെയാണ് അർജന്റീന കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *