അർജന്റീന താരങ്ങളുടെ ആ ട്രാപ്പിൽ വീഴരുത് : ഫ്രാൻസിന് മുൻ താരത്തിന്റെ മുന്നറിയിപ്പ്!
ഖത്തർ വേൾഡ് കപ്പിന്റെ കലാശ പോരാട്ടത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം നടക്കുക. തികച്ചും അപ്രവചനീയമായ ഒരു മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്.എന്തെന്നാൽ രണ്ട് ടീമുകളും ഒരുപോലെ ശക്തരാണ്.
എന്നാൽ ഫൈനൽ മത്സരത്തിന് തയ്യാറെടുക്കുന്ന ഫ്രാൻസ് ടീമിനെ അവരുടെ മുൻ താരമായ എറിക്ക് ഡി മെക്കോ ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അർജന്റീന ഫിസിക്കലായ രൂപത്തിൽ കളിക്കുമെന്നും അതിനോട് പ്രതികരിക്കാൻ പോകരുത് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അർജന്റീന പ്രയോഗിക്കുന്ന ഒരു കെണിയാണെന്നും അതിനോട് പ്രതികരിക്കാൻ പോകുന്ന വണ്ണമുള്ള താരങ്ങൾ ഫ്രാൻസിന്റെ പക്കലിൽ ഇല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.മെക്കോയുടെ വാക്കുകൾ ഇങ്ങനെയാണ്.
🎙 Di Meco appelle les Bleus à ne pas tomber dans le piège des Argentins en finale : "Je ne pense pas qu’on ait les armes pour répondre. Je pense qu’il ne faut pas rentrer dans ce genre de duels avec eux. On ne pourra pas lutter."https://t.co/genyECLbcj
— RMC Sport (@RMCsport) December 15, 2022
” അർജന്റീനയുടെ കെണിയിൽ നമ്മൾ വീഴാൻ പാടില്ല. കാരണം അവരുടെ താരങ്ങൾ മത്സരത്തിൽ ഫിസിക്കലായി നമ്മെ നേരിട്ടേക്കും.ഓട്ടമെന്റി,പരേഡസ്,ഡി പോൾ എന്നിവരൊക്കെ അതിന് കെൽപ്പുള്ള താരങ്ങളാണ്. ലയണൽ മെസ്സി കൂടി ആ രൂപത്തിലേക്ക് മാറിയാൽ മത്സരം കൂടുതൽ കഠിനമായിരിക്കും.ഹോളണ്ടിനെതിരെയുള്ള മത്സരത്തിൽ നാം അത് കണ്ടതാണ്.അതിന്റെ റിസ്ക് ഫ്രാൻസിന് തന്നെയായിരിക്കും. അതിന് പ്രതികരിക്കാനുള്ള താരങ്ങൾ നമ്മുടെ കൈവശമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.നാം ഇവിടെ ഫുട്ബോൾ കളിക്കാനാണ് വന്നിട്ടുള്ളത്, അല്ലാതെ ഗുസ്തി പിടിക്കാൻ അല്ല ” ഇതാണ് മുൻ ഫ്രഞ്ച് താരം പറഞ്ഞിട്ടുള്ളത്.
ഏതായാലും ഒരു കടുത്ത പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. കിരീടം നിലനിർത്താനാണ് ഫ്രാൻസ് ലക്ഷ്യം വെക്കുന്നതെങ്കിൽ ആദ്യത്തെ കിരീടമാണ് ലയണൽ മെസ്സി ഈ മത്സരത്തിൽ ലക്ഷ്യം വെക്കുന്നത്.