അർജന്റീന അപകടകാരികൾ, എന്റെ ഫേവറേറ്റുകൾ അവരാണ് : റൂണി

ഖത്തർ വേൾഡ് കപ്പ് തൊട്ടടുത്തെ നിൽക്കെ ഫുട്ബോൾ ലോകം ഒന്നടങ്കം വളരെയധികം ആവേശഭരിതരാണ്. ആര് കിരീടം നേടും എന്നുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയിൻ റൂണിയും ഇപ്പോൾ വേൾഡ് കപ്പിലെ സാധ്യതകൾ വിലയിരുത്തിയിട്ടുണ്ട്.

ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനക്കാണ് റൂണി ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. അർജന്റീന വളരെയധികം അപകടകാരികൾ ആണെന്നും റൂണി കൂട്ടിച്ചേർത്തിട്ടുണ്ട്.ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.റൂണിയുടെ വാക്കുകളെ ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം അർജന്റീന ഈ വേൾഡ് കപ്പിലെ കിരീടം ഫേവറേറ്റുകളാണ്.2018ലെ പോലെയല്ല കാര്യങ്ങൾ.അവർ ഇപ്പോൾ മികച്ച ടീമാണ്. ലയണൽ മെസ്സിക്കൊപ്പം ഒരുപാട് മികച്ച താരങ്ങൾ അവർക്കുണ്ട്.കോപ്പ അമേരിക്ക കിരീടം നേടിയത് അവരുടെ ആത്മവിശ്വാസം വളരെയധികം വർദ്ധിപ്പിച്ചിട്ടുണ്ട്.മാത്രമല്ല അവരിൽ നിന്നും സമ്മർദ്ദം എടുത്തു മാറ്റിയിട്ടുമുണ്ട്.എല്ലാം ഇപ്പോൾ അവർക്ക് അനുയോജ്യമാണ്.തീർച്ചയായും ഈ വേൾഡ് കപ്പിൽ അവർ വളരെയധികം അപകടകാരികൾ ആകുമെന്നാണ് ഞാൻ കരുതുന്നത് ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.

അർജന്റീനയുടെ ആദ്യ മത്സരം നവംബർ 22 ആം തീയതിയാണ് നടക്കുക. സൗദി അറേബ്യയാണ് ആ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *