അർജന്റീനയോ ബ്രസീലോ അല്ല, ഖത്തർ വേൾഡ് കപ്പ് നേടുക പോർച്ചുഗൽ, കാരണം ഈ കണക്കുകൾ!

വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.ആരായിരിക്കും ഇത്തവണ കിരീടം നേടുക എന്നുള്ളതാണ് ആരാ ധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യം.അർജന്റീന, ബ്രസീൽ, ഫ്രാൻസ് എന്നിവർക്കൊക്കെ ഇത്തവണ വലിയ സാധ്യതകൾ കല്പിക്കപ്പെടുന്നു.

എന്നാൽ പ്രമുഖ മാധ്യമമായ TYC സ്പോർട്സ് കഴിഞ്ഞദിവസം ചില കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് ഒരു വേൾഡ് കപ്പ് നടക്കുന്നതിന് തൊട്ടുമുന്നേ നടക്കുന്ന യൂറോ കപ്പിൽ ആരാണ് ടോപ്പ് സ്കോറർ അയാളുടെ ദേശീയ ടീം അടുത്ത വേൾഡ് കപ്പിൽ കിരീടം ചൂടും.കഴിഞ്ഞ മൂന്ന് വേൾഡ് കപ്പിലും അതാണ് സംഭവിച്ചിട്ടുള്ളത്.നമുക്ക് അതൊന്നു പരിശോധിക്കാം.

2008 യൂറോ കപ്പിൽ സ്പാനിഷ് സൂപ്പർതാരമായ ഡേവിഡ് വിയ്യയായിരുന്നു ടോപ്പ് സ്കോറർ. അദ്ദേഹത്തിന്റെ ദേശീയ ടീമായ സ്പെയിൻ തൊട്ടടുത്ത വേൾഡ് കപ്പ് ആയ 2010-ൽ കിരീടം നേടുകയും ചെയ്തു. പിന്നീട് 2012 ലാണ് യൂറോ കപ്പ് നടന്നത്.ആ യൂറോ കപ്പിൽ ടോപ്പ് സ്കോറർമാരിൽ ഒരാൾ മരിയോ ഗോമസായിരുന്നു. അദ്ദേഹത്തിന്റെ ദേശീയ ടീമായ ജർമ്മനി 2014 വേൾഡ് കപ്പ് കിരീടം നേടുകയും ചെയ്തു.

2016 യൂറോ കപ്പിൽ ഗ്രീസ്മാനായിരുന്നു ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിരുന്നത്. അദ്ദേഹത്തിന്റെ ദേശീയ ടീമായ ഫ്രാൻസ് 2018 വേൾഡ് കപ്പ് നേടുകയും ചെയ്തു. ഈ സ്ട്രീക്ക് തുടരുകയാണെങ്കിൽ ഈ വരുന്ന ഖത്തർ വേൾഡ് കപ്പ് പോർച്ചുഗൽ ആയിരിക്കും നേടുക.

എന്തെന്നാൽ കഴിഞ്ഞ യൂറോകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയും പാട്രിക് ഷിക്കുമാണ്.ഷിക്കിന്റെ ടീമായ ചെക്ക് റിപ്പബ്ലിക് ഈ വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടില്ല.അതുകൊണ്ടുതന്നെ പോർച്ചുഗൽ ആയിരിക്കും കിരീടം നേടുക. എന്നാൽ മറ്റേതെങ്കിലും ടീം കിരീടം നേടിയാൽ ഈയൊരു സ്ട്രീക്ക് അവസാനിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *