അർജന്റീനയെ തോൽപ്പിക്കാൻ പരമാവധി ശ്രമിക്കും: അർജന്റീനക്കാരനായ മെക്സിക്കൻ കോച്ച് പറയുന്നു.
ഖത്തർ വേൾഡ് കപ്പിൽ ഇന്ന് ജീവൻ മരണ പോരാട്ടത്തിനാണ് അർജന്റീന ഇറങ്ങുന്നത്. അർജന്റീനയുടെ എതിരാളികൾ മെക്സിക്കോയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. മത്സരത്തിൽ അർജന്റീനക്ക് വിജയം നിർബന്ധമാണ്.
എന്നാൽ മെക്സിക്കോയുടെ പരിശീലകനായ ജെറാർഡോ മാർട്ടിനോ ഈ മത്സരത്തിന് മുന്നോടിയായി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അർജന്റീനയെ പരാജയപ്പെടുത്താൻ വേണ്ടി പരമാവധി ശ്രമിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അർജന്റീനക്ക് വേണ്ടി കളിക്കുകയും അർജന്റീനയുടെ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുള്ള പരിശീലകനാണ് മാർട്ടിനോ. അതുകൊണ്ടുതന്നെ സ്വന്തം രാജ്യത്തിനെതിരെ എങ്ങനെ കളിക്കും എന്നായിരുന്നു അദ്ദേഹത്തോട് ചോദിക്കപ്പെട്ടിരുന്നത്. അതിന്റെ മറുപടിയായി കൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
#SelecciónMayor Último entrenamiento antes de enfrentar a #México 🇲🇽#TodosJuntos 🤜🤛
— Selección Argentina 🇦🇷 (@Argentina) November 25, 2022
📝 https://t.co/IVipZFWTyi pic.twitter.com/TK5NdqUmTg
” നിങ്ങൾ എന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നു? ഞാൻ ഏത് രാജ്യക്കാരനാണെന്നും ഞാൻ എവിടെയാണ് ജനിച്ചത് എന്നുമൊക്കെ എനിക്കറിയാം. പക്ഷേ ഈ മത്സരത്തിൽ മെക്സിക്കോയെ വിജയിപ്പിക്കാൻ വേണ്ടി ഞാൻ സാധ്യമായത് എന്തും ചെയ്യും.ഞങ്ങൾക്ക് അർജന്റീനയെ പരാജയപ്പെടുത്തേണ്ടതുണ്ട് ” ഇതാണ് മെക്സിക്കൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ പോളണ്ടിനോട് മെക്സിക്കോ സമനില വഴങ്ങിയിരുന്നു. അതുകൊണ്ടുതന്നെ മെക്സിക്കോയ സംബന്ധിച്ചിടത്തോളം ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഒരു കടുത്ത പോരാട്ടം തന്നെയാണ് ഇന്ന് അരങ്ങേറാൻ പോകുന്നത് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.