അർജന്റീനയുടെ വേൾഡ് കപ്പ് സാധ്യത: ബാറ്റിസ്റ്റ്യൂട്ട പറയുന്നു!
അർജന്റീനയുടെ ഇതിഹാസ താരങ്ങളിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട. അർജന്റീനയുടെ ദേശീയ ടീമിനൊപ്പം രണ്ട് വ്യത്യസ്ത വേൾഡ് കപ്പുകളിൽ ഹാട്രിക്ക് നേടിയ താരമാണ് അദ്ദേഹം. മാത്രമല്ല അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ മെസ്സിക്ക് പിറകിൽ രണ്ടാമതുള്ളത് ബാറ്റിസ്റ്റ്യൂട്ടയാണ്.
ഏതായാലും അർജന്റീനയുടെ ഈ വേൾഡ് കപ്പ് സാധ്യതകളെക്കുറിച്ച് അദ്ദേഹം ചില കാര്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. അർജന്റീന ഇപ്പോൾ മികച്ച നിലയിലാണ് ഉള്ളതെന്നും എന്നാൽ അവർക്ക് നേടാൻ കഴിയുമെന്ന് പറയാനാവില്ലെന്നും കാരണം ഫുട്ബോൾ ഗണിതമല്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കൂടാതെ വേൾഡ് കപ്പിലെ ഫേവറേറ്റുകളെ കുറച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.ബാറ്റിയുടെ വാക്കുകൾ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” അർജന്റീന ഇപ്പോൾ നല്ല രൂപത്തിൽ തന്നെയാണുള്ളത്.കോപ്പ അമേരിക്ക കിരീടം ലഭിച്ചത് അവരെ ഒന്ന് റിലാക്സ് ആക്കിയിട്ടുണ്ട്. എല്ലാം ഫോളോ ചെയ്യുന്ന ഒരു മികച്ച പരിശീലകനും അവർക്കുണ്ട്. പക്ഷേ അവർ കിരീടം നേടുമോ എന്നുള്ള കാര്യം എനിക്കറിയില്ലല്ലോ. കാരണം ഇത് ഫുട്ബോളാണ്. അല്ലാതെ ഗണിതമല്ല. പക്ഷേ കിരീട ഫേവറേറ്റുകളിൽ അർജന്റീനയുണ്ട്.സ്പെയിൻ,ഇംഗ്ലണ്ട്,ബെൽജിയം,ജർമ്മനി,ഫ്രാൻസ്,പോർച്ചുഗൽ എന്നിവരൊക്കെ കിരീട ഫേവറേറ്റുകളിൽ ഉൾപ്പെട്ടവരാണ് ” ഇതാണ് അർജന്റീനയുടെ ഇതിഹാസം പറഞ്ഞിട്ടുള്ളത്.
എന്നാൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബ്രസീലിനെ ഇദ്ദേഹം കിരീട ഫേവറേറ്റുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.സൗദി അറേബ്യക്കെതിരെയാണ് അർജന്റീന വേൾഡ് കപ്പിലെ തങ്ങളുടെ ആദ്യത്തെ മത്സരം കളിക്കുക.