അർജന്റീനയുടെ റെക്കോർഡിനൊപ്പമെത്തി ഇറ്റലി, ഒന്നാമതുള്ളത് ബ്രസീൽ!
ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രിയയെ കീഴടക്കാൻ ഇറ്റലിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഓസ്ട്രിയയെ അസൂറിപ്പട പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ അധികസമയത്താണ് ഈ മൂന്ന് ഗോളുകളും പിറന്നത്. ജയത്തോടെ ഇറ്റലിയുടെ കുതിപ്പ് തുടരുകയാണ്.തുടർച്ചയായി 31 മത്സരങ്ങളിൽ ഇറ്റലി പരാജയമറിഞ്ഞിട്ടില്ല. മാൻസീനി പരിശീലകനായി ചുമതലയേറ്റ ശേഷമാണ് ഇത്തരത്തിലുള്ള ഒരു കുതിപ്പ് ഇറ്റലി നടത്തുന്നത്.
Longest unbeaten runs in international football:
— Squawka Football (@Squawka) June 26, 2021
🇧🇷 Brazil (35)
🇪🇸 Spain (35)
🇮🇹 Italy (31)
🇦🇷 Argentina (31)
Up next for Italy; Belgium or Portugal. pic.twitter.com/u2bSy5yh7D
നിലവിൽ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ അപരാജിത കുതിപ്പ് നടത്തിയത് ബ്രസീലും സ്പെയിനുമാണ്.35 തുടർച്ചയായ മത്സരങ്ങളിലാണ് ബ്രസീലും സ്പെയിനും പരാജയമറിയാതെ മുന്നോട്ട് പോയിട്ടുള്ളത്.പിന്നീടാണ് ഇറ്റലിയും അർജന്റീനയും വരുന്നത്.31 വീതം മത്സരങ്ങളിൽ ഇരു ടീമുകളും തോൽവി അറിയാതെ കുതിച്ചിട്ടുണ്ട്. അടുത്ത ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ അർജന്റീനയെ മറികടക്കാൻ അസൂറികൾക്ക് സാധിക്കും. എന്നാൽ അത് എളുപ്പമായേക്കില്ല. എന്തെന്നാൽ ബെൽജിയത്തെയോ പോർച്ചുഗല്ലിനെയോ ആയിരിക്കും ഇറ്റലിക്ക് നേരിടേണ്ടി വരിക.