അർജന്റീനയുടെ പുതിയ ജേഴ്‌സി പുറത്തിറങ്ങി, ചിത്രങ്ങൾ കാണാം!
ഈ വരുന്ന കോപ്പ അമേരിക്ക മത്സരങ്ങൾക്കും വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുമുള്ള അർജന്റീനയുടെ പുതിയ ഹോം കിറ്റ് പുറത്ത് വിട്ടു. ഇന്നലെയാണ് അഡിഡാസ് അർജന്റൈൻ ടീമിന്റെ ജേഴ്സി ഔദ്യോഗികമായി അവതരിപ്പിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി,പൌലോ ദിബാല, റോഡ്രിഗോ ഡി പോൾ എന്നിവർ ജേഴ്സിയണിഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് അഡിഡാസ് പുറത്ത് വിട്ടത്.ഈ വർഷം സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പ അമേരിക്കയിലായിരിക്കും അർജന്റീന ഈ ജേഴ്സി പ്രധാനമായും അണിയുക.
Lionel Messi, Paulo Dybala, Rodrigo de Paul in new Argentina home shirt. https://t.co/a7JtX8OE5P
— Mundo Albiceleste 🇦🇷 (@MundoAlbicelest) March 23, 2021
അർജന്റീനയുടെ പരമ്പരാഗതനിറമായ ആകാശനീലയും വെള്ളയും ചേർന്ന ജേഴ്സി തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്.ഇരുവശങ്ങളിലും നീലവരകളുള്ള ബ്ലാക്ക് ഷോർട്സ് ആണ് ഈ ജേഴ്‌സിക്കൊപ്പം അർജന്റൈൻ താരങ്ങൾ ധരിക്കുക.ജേഴ്സിയുടെ ചിത്രങ്ങൾ താഴെ നൽകുന്നു.