അർജന്റീനയുടെ ദേശീയ ടീമിനെ കൂടുതൽ ആസ്വദിക്കണമെന്ന് മെസ്സി മനസ്സിലാക്കി കഴിഞ്ഞു : കാരണം വിവരിച്ച് ടാഗ്ലിയാഫിക്കോ!
ഒരുപാട് കാലം അർജന്റീനയുടെ ദേശീയ ടീമിലെ പ്രകടനത്തിന് വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള താരമാണ് ലയണൽ മെസ്സി. എന്നാൽ ആ വിമർശനങ്ങൾക്കെല്ലാം അറുതി വരുത്താൻ കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക കീരീടത്തിന് സാധിച്ചിരുന്നു.നിലവിൽ അർജന്റീനക്കൊപ്പം ഏറ്റവും മികച്ച സമയത്തിലൂടെയാണ് മെസ്സി കടന്നുപോകുന്നത്.
ഏതായാലും മെസ്സിയുടെ അർജന്റൈൻ സഹതാരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോ മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സിയെന്നും അർജന്റീനയുടെ ദേശീയ ടീമിനെ കൂടുതൽ ആസ്വദിക്കണമെന്നുള്ളത് മെസ്സി മനസ്സിലാക്കി കഴിഞ്ഞു എന്നുമാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣 La confesión de Tagliafico de cara a Qatar: "En 2018 no sentimos esta misma ilusión"
— TyC Sports (@TyCSports) August 17, 2022
El defensor de la Selección Argentina admitió que en la previa a la Copa del Mundo de Rusia los jugadores no tenían las mismas expectativas que ahora.https://t.co/D1Uufn87Qw
” അർജന്റീനയുടെ ദേശീയ ടീമിനെ കൂടുതൽ ആസ്വദിക്കണമെന്നുള്ളത് മെസ്സി മനസ്സിലാക്കിയതായി എനിക്ക് തോന്നുന്നു. കാരണം ഇത് അവസാനിപ്പിക്കേണ്ടി വരുന്ന ഒന്നാണല്ലോ. ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്.പക്ഷേ അദ്ദേഹം ഒരു മനുഷ്യനും കൂടിയാണ്. അദ്ദേഹത്തിന്റെ ജീവിതവും മെസ്സിക്ക് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അച്ഛനായതോടുകൂടിയാണ് മെസ്സി കുറച്ചുകൂടി ഓപ്പണായത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ” ഇതാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്.
ചുരുക്കത്തിൽ ലയണൽ മെസ്സി ഇപ്പോൾ അർജന്റീനയുടെ ദേശീയ ടീമിനെ കൂടുതൽ ആസ്വദിക്കുന്നുണ്ട്. പക്ഷേ ഇനി ദീർഘകാലമൊന്നും അർജന്റീനക്ക് വേണ്ടി കളിക്കാൻ മെസ്സി ഉണ്ടാവില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ട് പരമാവധി അർജന്റീനയെ ആസ്വദിക്കാനാണ് നിലവിൽ ശ്രമിക്കുന്നത് എന്നാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിയുടെ ആരാധകരും അദ്ദേഹത്തെ പരമാവധി ആസ്വദിക്കുകയാണ് നിലവിൽ ചെയ്യുന്നത്.