അർജന്റീനയുടെ കാര്യത്തിൽ ഞാൻ ഹാപ്പി, മെസ്സിയെ കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ് : പുകഴ്ത്തി യുർഗൻ ക്ലോപ്!
ഖത്തർ വേൾഡ് കപ്പിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുത്തിരുന്നത്. ഒട്ടേറെ തവണ മത്സരത്തിന്റെ ഗതി അർജന്റീനക്ക് അനുകൂലമാക്കിയത് ലയണൽ മെസ്സിയായിരുന്നു.ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും വേൾഡ് കപ്പ് കിരീടവും നേടിക്കൊണ്ടാണ് അദ്ദേഹം ഖത്തർ വിട്ടത്.
ലിവർപൂൾ പരിശീലകനായ യുർഗൻ ക്ലോപ് ലയണൽ മെസ്സിയെ ഇപ്പോൾ വാനോളം പ്രശംസിച്ചിട്ടുണ്ട്. ഒരുപാട് കാലം കാത്തിരുന്നവരാണ് അർജന്റീനയെന്നും അവർ വേൾഡ് കപ്പ് കിരീടം നേടിയതിൽ താൻ ഹാപ്പിയാണ് എന്നുമാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല മെസ്സി താൻ കണ്ട ഏറ്റവും മികച്ച താരമാണെന്നും ക്ലോപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലിവർപൂളിന്റെ പരിശീലകൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
📺 Jurgen Klopp on Argentina:
— Anfield Watch (@AnfieldWatch) December 25, 2022
"Congratulations to them – it was the best final after 80 minutes I have ever seen in my life. I am really happy for them – they have waited a long time. The greatest footballer of my lifetime – Lionel Messi – it was a joy to watch him." 🔴 pic.twitter.com/PJfDM7TDob
” ആദ്യമായി ഞാൻ അർജന്റീനക്ക് അഭിനന്ദനങ്ങൾ നേരുന്നു. എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച ഫൈനൽ ആണ് ഈ വേൾഡ് കപ്പ് ഫൈനൽ.പ്രത്യേകിച്ച് ആ 80 മിനിറ്റിനു ശേഷം.അർജന്റീനയുടെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്.കാരണം ഈ കിരീടത്തിന് വേണ്ടി അവർ ഒരുപാട് കാലം കാത്തിരുന്നതാണ്. എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മികച്ച താരം അത് ലയണൽ മെസ്സിയാണ്. അദ്ദേഹത്തിന്റെ പ്രകടനം കണ്ടിരിക്കാൻ തന്നെ നല്ല രസമാണ് ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയെക്കുറിച്ച് എപ്പോഴും വളരെയധികം ബഹുമാനത്തോടെ കൂടി സംസാരിക്കുന്ന പരിശീലകനാണ് യുർഗൻ ക്ലോപ്. ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ലിവർപൂൾ ആസ്റ്റൻ വില്ലയെയാണ് നേരിടുക.