അർജന്റീനയിലേക്ക് വരുമ്പോൾ മെസ്സിയിലേക്ക് മാറണം: CR7നെ ഇഷ്ടപ്പെടുന്ന ഗർനാച്ചോയോട് പരേഡസ്
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ സൂപ്പർ താരമായ അലജാൻഡ്രോ ഗർനാച്ചോക്ക് ഈ ചെറിയ പ്രായത്തിൽ തന്നെ ഒരു അപൂർവ സൗഭാഗ്യം ലഭിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർക്കൊപ്പം കളിക്കാനുള്ള അവസരമാണ് ഗർനാച്ചോക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ ലയണൽ മെസ്സിയെക്കാൾ ഗർനാച്ചോ ഇഷ്ടപ്പെടുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ്.ക്രിസ്റ്റ്യാനോയുടെ ഒരു കടുത്ത ആരാധകനാണ് അർജന്റീനകാരനായ ഗർനാച്ചോ എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
എന്നാൽ അർജന്റീന ദേശീയ ടീമിലേക്ക് വരുമ്പോൾ ഇതിന്റെ പേരിൽ ഗർനാച്ചോയെ തങ്ങൾ കളിയാക്കാറുണ്ട് എന്നകാര്യം അർജന്റൈൻ സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസ് തുറന്ന് പറഞ്ഞിട്ടുണ്ട്. അർജന്റീന ദേശീയ ടീമിലേക്ക് വരുമ്പോൾ മെസ്സിയിലേക്ക് മാറേണ്ട ആവശ്യകതയെ പറ്റിയും പരേഡസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Garnacho's love for Cristiano?
— Al Nassr Zone (@TheNassrZone) December 12, 2023
Leandro Paredes:
“We've joked with him about it but he's very shy and unresponsive.
Poor thing, we drove him crazy and he became very nervous and stopped talking about it, but as he said, he is his idol and plays like him, there is no problem.… pic.twitter.com/8aM4HayzBT
“ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടുന്നതിന്റെ ഞങ്ങൾ അദ്ദേഹത്തെ തമാശയ്ക്ക് കളിയാക്കാറുണ്ട്.അപ്പോൾ അദ്ദേഹം വളരെയധികം നാണിക്കും,മാത്രമല്ല അതിനോട് പ്രതികരിക്കുകയുമില്ല.അത് ഞങ്ങൾ നന്നായി ഉപയോഗപ്പെടുത്തി വീണ്ടും കളിയാക്കും.അപ്പോൾ അദ്ദേഹം കൂടുതൽ അസ്വസ്ഥനാകും.അതിനെക്കുറിച്ച് സംസാരിക്കില്ല. പക്ഷേ ഗർനാച്ചോ പറഞ്ഞ കാര്യമാണ്,ക്രിസ്റ്റ്യാനോ അദ്ദേഹത്തിന്റെ ഐഡോളാണ് എന്നത്.ക്രിസ്റ്റ്യാനോയെ പോലെ കളിക്കാൻ ഇഷ്ടപ്പെടുന്നു എന്നുള്ളത്.അതിന് പ്രശ്നങ്ങൾ ഒന്നുമില്ല.പക്ഷേ അർജന്റീന ദേശീയ ടീമിലേക്ക് വരുമ്പോൾ,നിങ്ങൾ ചെറുതായിട്ട് കാര്യങ്ങളെ മാറ്റണം,അത് അത്യാവശ്യമാണ്, കാരണം ലയണൽ മെസ്സി അവിടെയുണ്ട് “ഇതാണ് പരേഡസ് പറഞ്ഞിട്ടുള്ളത്
കഴിഞ്ഞ തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന ടീമിൽ ഇടം നേടാൻ ഗർനാച്ചോക്ക് സാധിച്ചിരുന്നില്ല.ഫോമില്ലായ്മ കാരണമായിരുന്നു അദ്ദേഹത്തെ സ്‌കലോണി ടീമിൽ നിന്നും തഴഞ്ഞിരുന്നത്. എന്നാൽ ഭാവിയിൽ അദ്ദേഹത്തെ പരിഗണിക്കും എന്ന കാര്യം അർജന്റീനയുടെ പരിശീലകൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.