അർജന്റീനയിലെ മെസ്സി വേറെ ലെവെലാണ്!
ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് അർജന്റീന സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് അർജന്റീന കുറസാവോയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയുടെ ഹാട്രിക്ക് തന്നെയാണ് ഈ മത്സരത്തിന്റെ പ്രധാന ആകർഷണ കേന്ദ്രം.ഡി മരിയ,ഗോൺസാലസ്,മോന്റിയേൽ,എൻസോ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയിട്ടുള്ളത്.
ലയണൽ മെസ്സി ഈ മത്സരത്തിൽ ഹാട്രിക്ക് നേടിയതോടുകൂടി അദ്ദേഹം അർജന്റീന ടീമിന് വേണ്ടി ആകെ 102 ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഇന്റർനാഷണൽ കരിയറിൽ 100 ഗോളുകൾ പൂർത്തിയാക്കുന്ന മൂന്നാമത്തെ താരമാണ് മെസ്സി.ക്രിസ്റ്റ്യാനോ,അലി ദേയി എന്നിവരാണ് ഇതിനു മുൻപ് രാജ്യത്തിനുവേണ്ടി 100 ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ളത്.
LEO MESSI SCORES HIS 100TH GOAL FOR ARGENTINA 🇦🇷 pic.twitter.com/puQfN9ztQ1
— B/R Football (@brfootball) March 28, 2023
അതേസമയം അർജന്റീന ദേശീയ ടീമിൽ തകർപ്പൻ പ്രകടനം ആണ് മെസ്സി സമീപകാലത്ത് പുറത്തെടുക്കുന്നത്.അവസാനമായി കളിച്ച പതിനാലു മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. മൊത്തം കരിയറിന്റെ കണക്കുകൾ എടുത്താലും അർജന്റീനയിലെ മെസ്സി വേറെ ലെവലാണ്.
ആകെ 174 മത്സരങ്ങൾ,102 ഗോളുകൾ,50 അസിസ്റ്റുകൾ,453 നിർണായക പാസുകൾ, ഷോട്ടുകൾ 527,ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകൾ 299, വിജയകരമായി പൂർത്തീകരിച്ച ഡ്രിബിളുകൾ 755, മൂന്ന് കിരീടങ്ങൾ,ഇതൊക്കെയാണ് അർജന്റീനയിലെ മെസ്സിയുടെ കണക്കുകൾ. ചുരുക്കത്തിൽ അർജന്റീന ജേഴ്സിലും മെസ്സി ഇപ്പോൾ സമ്പൂർണ്ണനായി കഴിഞ്ഞു.