അർജന്റീന,ബ്രസീൽ, പോർച്ചുഗൽ,ഫ്രാൻസ്..ഇനി വൻ പോരാട്ടങ്ങളുടെ നാളുകൾ!

ഖത്തർ വേൾഡ് കപ്പ് പിന്നിട്ടിട്ട് ഇപ്പോൾ മൂന്ന് മാസങ്ങൾ പൂർത്തിയായി കഴിഞ്ഞു. വേൾഡ് കപ്പിന് ശേഷമുള്ള ആദ്യ ഇന്റർനാഷണൽ ബ്രേക്കിലേക്കാണ് നാം കാലെടുത്തു വെച്ചിരിക്കുന്നത്. യൂറോപ്പിൽ യൂറോ യോഗ്യത മത്സരങ്ങളാണ് നടക്കുന്നതെങ്കിൽ സൗത്ത് അമേരിക്കൻ ടീമുകൾ സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നത്.

വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന രണ്ടു മത്സരങ്ങൾ കളിക്കുന്നു.പനാമ,കുറകാവോ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.അർജന്റീനയിൽ വച്ച് തന്നെയാണ് ഈ മത്സരങ്ങൾ നടക്കുക. വേൾഡ് കപ്പ് കിരീടം ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ട് കിരീടം നേട്ടം ആഘോഷിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും അർജന്റീന ദേശീയ ടീമിന് ഉള്ളത്.വലിയ ആഘോഷ പരിപാടികൾ ആണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

മറ്റൊരു ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഒരു പുതിയ തുടക്കമാണ് നടത്തുന്നത്. ടിറ്റെയുടെ പകരമായി ഒരു സ്ഥിര പരിശീലകനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും താൽക്കാലികമായി റാമോൻ മെനസസ് ബ്രസീലിന്റെ പരിശീലകനായി എത്തിയിട്ടുണ്ട്. വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിയ മൊറോക്കോക്കെതിരെയാണ് ബ്രസീൽ കളിക്കുക.ഈയൊരു സൗഹൃദമത്സരം മാത്രമാണ് ബ്രസീൽ സംഘടിപ്പിച്ചിട്ടുള്ളത്. മാത്രമല്ല ടീമിൽ നിരവധി മാറ്റങ്ങളുമായാണ് റാമോൻ മെനസസ് മൊറോക്കോയിൽ എത്തിയിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ രണ്ട് മത്സരങ്ങളാണ് യൂറോ യോഗ്യതയിൽ കളിക്കുന്നത്.ലക്‌സംബർഗ്,ലിച്ചൻസ്റ്റെയിൻ എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികൾ.പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിന്റെ കീഴിൽ ആദ്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് പോർച്ചുഗൽ ഉള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്.

ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ അർജന്റീനയുടെ പരാജയപ്പെട്ട ഫ്രാൻസും ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങൾ കളിക്കുന്നുണ്ട്. കരുത്തരായ നെതർലാൻസിനെയാണ് ആദ്യം നേരിടുക.പിന്നീട് അയർലണ്ടിനെതിരെ കളിക്കും. സൂപ്പർ താരം കിലിയൻ എംബപ്പേയാണ് ഇനി ഫ്രാൻസിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിയുക.

മറ്റു ടീമുകളായ ബെൽജിയവും സ്പെയിനുമൊക്കെ പുതിയ പരിശീലകർക്ക് കീഴിലാണ് ഇനി കളിക്കുക. നോർവേ, സ്കോട്ട് ലാൻഡ് എന്നിവരാണ് സ്പെയിനിന്റെ എതിരാളികളെങ്കിൽ സ്വീഡൻ, ജർമ്മനി എന്നിവരാണ് ബെൽജിയത്തിന്റെ എതിരാളികൾ. ജർമ്മനി തങ്ങളുടെ ആദ്യ സൗഹൃദമത്സരത്തിൽ പെറുവിനെയാണ് നേരിടുക.

ഏതായാലും ഒരിടവേളക്ക് ശേഷം ഇന്റർനാഷണൽ മത്സരങ്ങൾ വന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *