അർജന്റീനക്ക് വേണ്ടി കളിച്ചാൽ എൽക്ലാസിക്കോ നഷ്ടമാവും, മെസ്സി ആശയകുഴപ്പത്തിൽ !
സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ പുതിയൊരു ആശയകുഴപ്പത്തിലാണ്. അർജന്റീനക്ക് വേണ്ടി കളിക്കണോ അതോ ബാഴ്‌സക്ക് വേണ്ടി കളിക്കണോ എന്നാണ് ഇപ്പോൾ താരത്തെ അലട്ടുന്ന ഏറ്റവും പുതിയ പ്രശ്നം. കാരണം മറ്റൊന്നുമല്ല, അടുത്ത മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനക്ക് വേണ്ടി കളിച്ചാൽ മെസ്സിക്ക് എൽ ക്ലാസിക്കോ നഷ്ടമാവും. ലാലിഗയുടെ ക്വാറന്റയിൻ നിയമമാണ് മെസ്സിക്ക് ഈയൊരു തിരിച്ചടി ഏല്പിച്ചിരിക്കുന്നത്. മെസ്സി അർജന്റീനക്ക് വേണ്ടി കളിച്ച് തിരിച്ചു വന്നാൽ പതിനാലു ദിവസം താരം ക്വാറന്റയിനിൽ കഴിയേണ്ടി വരും. അതായത് എൽ ക്ലാസ്സിക്കോ ഉൾപ്പടെ മൂന്നു മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാവുമെന്നർത്ഥം.
Leo Messi could be forced to miss the first 'El Clasico' of the seasonhttps://t.co/78y9D3vRcS
— SPORT English (@Sport_EN) September 17, 2020
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാൻ വേണ്ടി യൂറോപ്യൻ ക്ലബുകൾ തങ്ങളുടെ താരങ്ങളെ രാജ്യങ്ങൾക്ക് കൈമാറണമെന്ന് ഫിഫ അറിയിച്ചിരുന്നു. ഇതേ തുടർന്ന് മെസ്സിയെ അർജന്റീനയുടെ മത്സരങ്ങൾക്ക് ബാഴ്സ കൈമാറേണ്ടി വരും. മെസ്സിയെ പരിശീലകൻ സ്കലോണി ടീമിൽ ഉൾപ്പെടുത്തുമെന്നുറപ്പാണ്. ഒക്ടോബർ എട്ടിന് ഇക്വഡോറിനെതിരെയും ഒക്ടോബർ പതിമൂന്നിന് ബൊളീവിയക്കെതിരെയുമാണ് അർജന്റീനയുടെ മത്സരം. ഈ മത്സരങ്ങൾക്ക് വേണ്ടി അർജന്റീനയിലേക്ക് പോയി തിരിച്ചു വന്നാൽ മെസ്സി പതിനാലു ദിവസം ബാഴ്സലോണയിൽ ക്വാറന്റയിനിൽ തുടരണം. അതായത് എൽക്ലാസിക്കോ, ഗെറ്റാഫെ, അലാവസ് എന്നീ മത്സരങ്ങൾ താരത്തിന് നഷ്ടമാവും. ഇതാണിപ്പോൾ താരത്തിനും പരിശീലകൻ കൂമാനും തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് അർജന്റീനയുടെ സ്‌ക്വാഡ് പുറത്തു വരിക. കോവിഡ് പ്രതിസന്ധി മൂലം അർജന്റീനയിൽ ഇതുവരെ മത്സരങ്ങൾ ആരംഭിച്ചിട്ടില്ല. എന്ത് ചെയ്യണമെന്നറിയാതെ ആശയകുഴപ്പത്തിലാണ് മെസ്സി.
Lionel Messi could miss first El Clasico of the season in October in further blow for Barcelona https://t.co/l24jgIvrwD
— MailOnline Sport (@MailSport) September 18, 2020