അർജന്റീനക്ക് സമനിലപ്പൂട്ടിട്ട് പരാഗ്വ !
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ അർജന്റീനക്ക് സമനിലകുരുക്ക്. പരാഗ്വയാണ് അർജന്റീനയെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്. പരാഗ്വക്ക് വേണ്ടി എയ്ഞ്ചൽ റൊമേറോ പെനാൽറ്റിയിലൂടെ ഗോൾ നേടിയപ്പോൾ നിക്കോളാസ് ഗോൺസാലസാണ് അർജന്റീനക്ക് വേണ്ടി സമനില ഗോൾ കണ്ടെത്തിയത്. സമനില വഴങ്ങിയെങ്കിലും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ അർജന്റീനക്ക് സാധിച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് അർജന്റീനക്കുള്ളത്.
🏆 #Eliminatorias
— Selección Argentina 🇦🇷 (@Argentina) November 13, 2020
⚽ @Argentina 🇦🇷 1 (Nicolás González) 🆚 #Paraguay 🇵🇾 1 (Ángel Romero)
👉 ¡Final del partido en La Bombonera!
🔜 @Argentina jugará el próximo martes frente a #Perú 🇵🇪 pic.twitter.com/CCsJkYu0Nz
മെസ്സി, ഒകമ്പസ്, ലൗറ്ററോ എന്നിവരെ അണിനിരത്തിയാണ് സ്കലോണി ആദ്യ ഇലവൻ പുറത്തു വിട്ടത്. എന്നാൽ ആദ്യം ലീഡ് നേടാൻ പരാഗ്വക്ക് കഴിയുകയായിരുന്നു. ഇരുപത്തിയൊന്നാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി റൊമേറോ ഗോളാക്കി മാറ്റി. ഇരുപത്തിയൊമ്പതാം മിനുട്ടിൽ പലാസിയോസിന് പകരക്കാരനായി ലോ സെൽസോ കളത്തിലിറങ്ങി. 41-ആം മിനുട്ടിൽ അർജന്റീനയുടെ സമനില ഗോളും വന്നു. ലോ സെൽസോയുടെ കോർണർ കിക്കിൽ നിന്നും ഒരു ഹെഡറിലൂടെ നിക്കോളാസ് ഗോൺസാലസ് ഗോളാക്കി മാറ്റുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിലും ഗോളിന് വേണ്ടിയുള്ള ആക്രമണം അർജന്റീന തുടർന്നു. 58-ആം മിനുട്ടിൽ മെസ്സി ഗോൾ നേടിയെങ്കിലും വാർ പരിശോധിച്ച റഫറി ഗോൾ അനുവദിച്ചില്ല. പിന്നീടും അർജന്റീന വിജയത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നുവെങ്കിലും ഗോൾ നേടാനാവാതെ വന്നതോടെ ജയം അകന്നു നിന്നു. ഇനി പെറുവിനെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.
🏆 #Eliminatorias
— Selección Argentina 🇦🇷 (@Argentina) November 13, 2020
⏱ 30' ST
⚽ @Argentina 🇦🇷 1 (Nicolás González) 🆚 #Paraguay 🇵🇾 1 (Ángel Romero) pic.twitter.com/ZSzvFRQ3cz