അർജന്റീനക്കൊപ്പമുള്ള വേൾഡ് കപ്പ്,അതാണെന്റെ സ്വപ്നം : സൂപ്പർ താരം പറയുന്നു!

സമീപകാലത്ത് മികച്ച പ്രകടനമാണ് ഇന്റർ മിലാന്റെ അർജന്റൈൻ സൂപ്പർ താരമായ ലൗറ്ററോ മാർട്ടിനസ് പുറത്തെടുക്കുന്നത്. കഴിഞ്ഞ സിരി എ സീസണിൽ ഇന്റർ മിലാന് വേണ്ടി 21 നേടാൻ ലൗറ്ററോക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല സ്‌കലോണിക്ക് കീഴിൽ അർജന്റീനക്ക് വേണ്ടിയും മികവാർന്ന പ്രകടനമാണ് താരം പുറത്തെടുക്കാറുള്ളത്.

ഏതായാലും ലൗറ്ററോ മാർട്ടിനസ് ഇപ്പോൾ തന്നെ പറ്റി ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് അർജന്റീനക്കൊപ്പം വേൾഡ് കപ്പിൽ കളിക്കുക എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നാണ് ലൗറ്ററോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ലംബോർഗിനിയുടെ സോഷ്യൽ മീഡിയ ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.ലൗറ്ററോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ബെസ്റ്റ് ക്വാളിറ്റി എന്നുള്ളത് കളത്തിൽ എപ്പോഴും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമെന്നുള്ളതാണ്. അതിനായി ഒരുപാട് അധ്വാനം ഞാൻ നടത്താറുണ്ട്. എന്റെ റോൾ മോഡൽ എന്റെ പിതാവ് തന്നെയാണ്.അർജന്റീനയുടെ ദേശീയ ടീമിനൊപ്പം വേൾഡ് കപ്പ് കളിക്കുക എന്നുള്ളതാണ് എന്റെ സ്വപ്നം. ഓരോ ദിവസവും പുരോഗതി കൈവരിക്കുകയും ഏറ്റവും മികച്ച പ്രകടനം നടത്തുകയുമാണ് എന്റെ ലക്ഷ്യം. വളരെ വിനയത്തോടുകൂടി ഹാർഡ് വർക്ക് ചെയ്യുക എന്നുള്ളതിനാണ് ഞാൻ മൂല്യം കൽപ്പിക്കുന്നത്. എപ്പോഴും ഉത്തരവാദിത്വമുള്ളവനായിരിക്കാൻ ഞാൻ ശ്രമിക്കും ” ഇതാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്.

വരുന്ന വേൾഡ് കപ്പ് ലൗറ്ററോയെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ഒന്നാണ്. ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കല്പിക്കപ്പെടുന്ന ടീമുകൾ ഒന്നാണ് അർജന്റീന. അവരുടെ ഗോളടി ചുമതല പ്രധാനമായും ഏല്പിക്കപ്പെട്ടിരിക്കുന്നത് ലൗറ്ററോയെയാണ്.അതുകൊണ്ടുതന്നെ വലിയൊരു റോൾ അദ്ദേഹത്തിന് വേൾഡ് കപ്പിൽ വഹിക്കാനുണ്ട് എന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *