അർജന്റീനക്കായുള്ള ഗോളടി,ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിൽ മെസ്സി!
ഇന്ന് ഒരല്പം മുമ്പ് നടന്ന സൗഹൃദ മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി,ജർമ്മൻ പെസല്ല എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലയണൽ മെസ്സിയുടെ തകർപ്പൻ ഗോൾ പിറക്കുകയായിരുന്നു.എൻസോയുടെ അസിസ്റ്റിൽ നിന്നാണ് മെസ്സി ഗോൾ നേടിയത്. മാത്രമല്ല ലയണൽ മെസ്സി തന്റെ കരിയറിൽ നേടുന്ന ഏറ്റവും വേഗം കൂടിയ ഗോൾ കൂടിയാണ് ഇത്. 1:19 മിനിട്ടിലാണ് മെസ്സി ഈ ഗോൾ കണ്ടെത്തിയത്.
Leo Messi. After one minute.
— B/R Football (@brfootball) June 15, 2023
Of course ☄️
(via @CBSSportsGolazo)pic.twitter.com/r5UknzrZvB
അതിനേക്കാൾ ഉപരി എടുത്തു പറയേണ്ട കാര്യം അർജന്റീനക്ക് വേണ്ടിയുള്ള ഗോളടിയുടെ കാര്യത്തിൽ മെസ്സി ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്.അതായത് അവസാനമായി അർജന്റീനക്ക് വേണ്ടി കളിച്ച ഏഴു മത്സരങ്ങളിലും മെസ്സി ഗോൾ നേടി. അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ ഏറ്റവും നീളമേറിയ ഗോൾ വേട്ട കൂടിയാണിത്.ഇതിനുമുൻപ് 7 മത്സരങ്ങളിൽ തുടർച്ചയായി അർജന്റീനക്ക് വേണ്ടി മെസ്സി ഗോൾ നേടിയിട്ടില്ല. ഏതായാലും ലയണൽ മെസ്സിയുടെ ആരാധകർക്ക് ഒരു ഗോൾ കൊണ്ടും മികച്ച പ്രകടനം കൊണ്ടും മനം നിറക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.