അവർ വേൾഡ് കപ്പാണോ നേടിയത്? ബ്രസീലിനെ പരിഹസിച്ച അർജന്റൈൻ താരങ്ങൾക്ക് മറുപടിയുമായി നെയ്മർ!
കഴിഞ്ഞ ദിവസമായിരുന്നു അർജന്റീന ഇറ്റലിയെ കീഴടക്കി ഫൈനലിസിമ കിരീടം ചൂടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ഇറ്റലിയെ പരാജയപ്പെടുത്തിയത്.
ഏതായാലും ഈ കിരീട നേട്ടത്തിന് ശേഷം വലിയ ആഘോഷങ്ങളായിരുന്നു അർജന്റൈൻ താരങ്ങൾ സംഘടിപ്പിച്ചിരുന്നത്.ഡ്രസിങ് റൂമിലും ആഘോഷങ്ങൾ തുടർന്നു. എന്നാൽ ബ്രസീലിനെ പരിഹസിക്കുന്ന രൂപത്തിലുള്ള ഒരു ചാന്റായിരുന്നു അർജന്റൈൻ താരങ്ങൾ മുഴക്കിയിരുന്നത്.ആ ചാന്റ് ഇങ്ങനെയാണ്.
Neymar ironiza festa argentina após Finalíssima: "Ganharam a Copa do Mundo?"https://t.co/LkKCDEOZIZ
— ge (@geglobo) June 2, 2022
എന്താണ് സംഭവിച്ചത് ബ്രസൂക്ക?
നിങ്ങൾ ഇപ്പോഴും കാത്തിരിപ്പിലാണോ?
എന്ത് പറ്റി ബ്രസൂക്ക?
തെരുവുകളിൽ അവരെല്ലാം കരയുകയാണ്.
വർഷങ്ങളാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
പക്ഷേ നിങ്ങൾ ഇപ്പോഴും 50-കളിലെ കപ്പുകളാണ് ഓർത്തിരിക്കുന്നത്..
അവരെല്ലാം മണ്ടന്മാരാണ്.ഇത് ഇനിയും ആവർത്തിക്കപ്പെടുമെന്ന് അവർ ഭയപ്പെടുന്നു.
കാരണം മെസ്സിക്ക് കിരീടമുണ്ട്.
മാത്രമല്ല മാന്ത്രികത നിറഞ്ഞ ഇടതു കാലുമുണ്ട്..
മറഡോണയെ ഓർത്തു നോക്കൂ.
തീർച്ചയായും ഇതൊക്കെ നിങ്ങളെ വേദനിപ്പിക്കുന്നുണ്ട്..
കാരണം ഈ കിരീടം ഞങ്ങളോടൊപ്പമാണ്…
ഇതായിരുന്നു അർജന്റൈൻ താരങ്ങൾ ഡ്രസ്സിങ് റൂമിൽ ചാന്റ് മുഴക്കിയിരുന്നത്.ഫൂട്ടോസാഡിയ എന്ന ഇൻസ്റ്റഗ്രാം പേജ് ഇത് പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ഇതിന് ഒരു മറുപടി നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഈ പോസ്റ്റിനു താഴെ നെയ്മർ കമന്റായി കുറിച്ചത് ഇങ്ങനെയാണോ?
“അർജന്റീന ഇനി വേൾഡ് കപ്പ് കിരീടമാണോ നേടിയത്?”
ഇതായിരുന്നു നെയ്മറുടെ ഇതിനോടുള്ള പ്രതികരണം. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.