അവർ ഒരിക്കലും 18/12/2022 മറക്കില്ല :പിഎസ്ജി ആരാധകർക്കെതിരെ ആഞ്ഞടിച്ച് ക്രിസ്റ്റൻ റൊമേറോ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക്‌ പരാജയം ഏൽക്കേണ്ടി വന്നിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റെന്നസ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ഈ മത്സരത്തിനിടയിൽ പലപ്പോഴും ലയണൽ മെസ്സിക്ക് അപമാനിതനാക്കേണ്ടി വന്നിരുന്നു.പിഎസ്ജി ആരാധകർ തന്നെ ലയണൽ മെസ്സിയെ കൂവി വിളിക്കുകയായിരുന്നു.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു മെസ്സിയുടെ നായകത്വത്തിൽ അർജന്റീന കിരീടം നേടിയത്. ഇക്കാര്യത്തിലും ലയണൽ മെസ്സിയുടെ ഫ്രഞ്ച് ആരാധകർക്കും വിരോധമുണ്ട്.ഈ കൂവി വിളികൾ അതിന്റെയൊരു ഭാഗം കൂടിയാണ് എന്ന വിലയിരുത്തലുകൾ വരുന്നുണ്ട്. ഇപ്പോഴിതാ ലയണൽ മെസ്സിക്ക് പിന്തുണയുമായി അർജന്റൈൻ സഹതാരമായ ക്രിസ്റ്റ്യൻ റൊമേറോ രംഗത്ത് വന്നിട്ടുണ്ട്.അറ്റാക്ക്‌ ഫുട്ബോളറോ എന്ന അക്കൗണ്ടിന്റെ ട്വീറ്റാണ് ഈ താരം പങ്കുവെച്ചിരിക്കുന്നത്.അതിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

” ഫ്രാൻസിൽ അവർ ഒരിക്കൽ കൂടി ലയണൽ മെസ്സിയെ കൂവിയിരിക്കുന്നു.ഇതോടെ ഒരു കാര്യം ഒരിക്കൽ കൂടി വ്യക്തമാവുകയാണ്,പാരീസിൽ ഉള്ളവർക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ല,ആകെ അറിയുക പെർഫ്യൂമിനെ കുറിച്ച് മാത്രമാണ്. മാത്രമല്ല അവർ ഒരിക്കലും 18/12/2022 മറക്കുകയുമില്ല ” ഇതായിരുന്നു ആ ട്വീറ്റിൽ ഉണ്ടായിരുന്നത്.

പെർഫ്യൂമുകൾക്ക് പേരുകേട്ട നാടാണ് പാരീസ്. ഫുട്ബോളിനെ കുറിച്ച് അവർക്ക് ഒന്നുമറിയില്ല എന്ന് തന്നെയാണ് റൊമേറോ പറഞ്ഞു വെക്കുന്നത്.മാത്രമല്ല ഖത്തർ വേൾഡ് കപ്പ് ഫൈനലിലെ പരാജയം ഫ്രഞ്ചുകാരെ എന്നന്നും വേട്ടയാടുമെന്നും ഈ ട്വീറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!