അവർ ആറെണ്ണം വിഴുങ്ങിയവരാണ്, മത്സരശേഷം അർജന്റീനയെ പ്രകോപിപ്പിച്ച് ബൊളീവിയൻ താരം !
പതിനഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഒരിക്കൽ കൂടി ലാ പാസിൽ വിജയക്കൊടി നാട്ടാൻ അർജന്റീനക്ക് ഇന്നലെ കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ ലാപാസിൽ വെച്ച് കശാപ്പു ചെയ്തത്. ലാ പാസിലെ സമീപകാല പ്രകടനങ്ങൾ എല്ലാം തന്നെ അർജന്റീനക്ക് ഭീതിയുയർത്തുന്നത് ആയിരുന്നുവെങ്കിലും ഇന്നലെ അതൊന്നും അർജന്റീനയെ ബാധിച്ചില്ല. ഒരു ഗോളും ഒരു അസിസ്റ്റുമായി ലൗറ്ററോ മാർട്ടിനെസ് ഇന്നലത്തെ വിജയത്തിൽ നിർണായകപങ്കു വഹിച്ചു. പകരക്കാരനായി വന്ന കൊറിയയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. എന്നാൽ ഇന്നലത്തെ മത്സരത്തിന് ശേഷം അർജന്റൈൻ താരങ്ങളെ പ്രകോപിപ്പിച്ചിരിക്കുകയാണ് ബൊളീവിയൻ താരമായ മാഴ്‌സെലോ മാർട്ടിനെസ്. മത്സരശേഷം മെസ്സി അടക്കമുള്ള താരങ്ങൾക്ക് നേരെ 6-1 ന്റെ തോൽവിയെ കുറിച്ച് ആക്രോശിച്ചു കൊണ്ടാണ് മാർട്ടിനെസ് അർജന്റീനയെ പ്രകോപിപ്പിച്ചത്.
💣 "Muertos de mierda" y "se comieron seis", el momento de furia de Martins contra Argentina
— TyC Sports (@TyCSports) October 14, 2020
El máximo verdugo de la Selección en Eliminatorias digirió mal la derrota y al final quiso ir al humo con insultos y recuerdos de antaño.https://t.co/kVXBm5F8Ey
അർജന്റീനക്കെതിരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് പേരിലുള്ള താരമാണ് മാഴ്‌സെലോ മാർട്ടിനെസ്. ഇതുവരെ അഞ്ച് ഗോളുകളാണ് നേടിയിട്ടുള്ളത്. മൂന്നെണ്ണം നേടിയ ബ്രസീൽ താരം റൊണാൾഡോയാണ് രണ്ടാമത്. മത്സരശേഷം മെസ്സിയടക്കമുള്ളവർ ബൊളീവിയൻ താരങ്ങളുടെയും സ്റ്റാഫുകളുടെയും പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിനിടെയാണ് മാഴ്‌സെലോ മാർട്ടിനെസ് അർജന്റൈൻ താരങ്ങൾക്കിടയിലേക്ക് കടന്നു ചെല്ലാൻ ശ്രമിക്കുന്നത്. താരത്തിന്റെ സഹതാരം അദ്ദേഹത്തെ പിടിച്ചു വെക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിലാണ് താരം ” എന്നെ വിടൂ… ആറെണ്ണം വിഴുങ്ങിയവരാണ് അവർ ” എന്ന് വിളിച്ചു കൂവിയത്. മത്സരത്തിൽ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ബൊളീവിയ പരാജയം രുചിച്ചത്. ഏതായാലും ലാ പാസിലെ ദുരിതകാലത്തിന് അറുതി വരുത്താൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സ്കലോണിയും സംഘവും.
LA LECTURA DE LABIOS DEL CRUCE: "LA C… DE TU MADRE. ¿QUÉ PASA, PELADO?"
— TyC Sports (@TyCSports) October 14, 2020
Quién es "el pelado" que se peleó con Messi tras finalizar el partido: https://t.co/ouhEGSY2tS pic.twitter.com/xoplQkk2Ey