അവർക്ക് മെസ്സിയുണ്ടല്ലോ!അർജന്റീന വേൾഡ് കപ്പിലെ ഫേവറേറ്റുകളാണോ എന്നതിനെക്കുറിച്ച് മോഡ്രിച്ച് പറയുന്നു!
നിലവിൽ മികച്ച ഫോമിലാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന കളിച്ചു കൊണ്ടിരിക്കുന്നത്. കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും കരസ്ഥമാക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ വലിയ ഒരു അപരാജിത കുതിപ്പാണ് നിലവിൽ അർജന്റീന നടത്തിക്കൊണ്ടിരിക്കുന്നത്.
ഏതായാലും ക്രൊയേഷ്യയുടെ സൂപ്പർ താരമായ ലുക്ക മോഡ്രിച്ച് ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് വരുന്ന വേൾഡ് കപ്പിലെ കിരീട ഫേവറേറ്റ്കളാണോ അർജന്റീന എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലയണൽ മെസ്സി അവരുടെ ഒപ്പം ഉള്ളിടത്തോളം കാലം അർജന്റീന ഫേവറേറ്റ്കളാണ് എന്നാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣️Modric, sin vueltas sobre las chances de Argentina en Qatar 2022: "Con Messi, siempre son unos de los favoritos"
— TyC Sports (@TyCSports) June 14, 2022
El mediocampista croata aseguró que la Albiceleste "parece más fuerte que hace unos años" y que es candidata en el Mundial.https://t.co/OjetEw4Rei
” കഴിഞ്ഞ വേൾഡ് കപ്പിൽ ഞങ്ങൾ അർജന്റീനക്കെതിരെ കളിച്ചിരുന്നു.ഞങ്ങൾ വിജയിക്കുകയും ചെയ്തിരുന്നു. പക്ഷേ അന്നത്തെ അർജന്റീനയല്ല ഇന്നത്തെ അർജന്റീന, ഞാനിപ്പോൾ കാണുന്നത് വർഷങ്ങൾക്ക് മുമ്പുള്ളതിൽ നിന്നും കൂടുതൽ കരുത്തരായ അർജന്റീനയെയാണ്.മെസ്സി തലവനായി കൊണ്ടുള്ള കൂടുതൽ കരുത്തുറ്റ ഒരു ഗ്രൂപ്പ് അവർക്കുണ്ട്. അവർ ഇപ്പോൾ കൂടുതൽ ഐക്യം പ്രകടിപ്പിക്കുന്നു. വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് അവർ പരാജയപ്പെട്ടിട്ടുള്ളത്. മെസ്സി ഉണ്ടാവുമ്പോൾ, അർജന്റീന എപ്പോഴും ഫേവറേറ്റുകളിൽ ഒന്നാണ് ” ഇതാണ് മോഡ്രിച്ച് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ വേൾഡ് കപ്പിൽ ക്രൊയേഷ്യയെ ഫൈനലിൽ എത്തിക്കാൻ മോഡ്രിച്ചിന് സാധിച്ചിരുന്നു. എന്നാൽ ഫ്രാൻസിനോട് ഫൈനലിൽ പരാജയപ്പെടുകയായിരുന്നു.