അവസാന നിമിഷം ഒരു മാറ്റം,ഇറ്റലിയെ നേരിടാനുള്ള അർജന്റീനയുടെ ഇലവൻ ഇതാ!

ഫൈനലിസിമ പോരാട്ടത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലായിരുന്നു ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീന ഉണ്ടായിരുന്നത്.യുറോ കപ്പ് ജേതാക്കളായ ഇറ്റലിയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15ന് വെമ്ബ്ലിയിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഏതായാലും കഴിഞ്ഞ ദിവസത്തെ പരിശീലനത്തിന് ശേഷം ഇലവനിൽ ഒരു മാറ്റം വരുത്താൻ സ്കലോണി തീരുമാനിച്ചതായാണ് അറിയാൻ കഴിയുന്നത്. അതായത് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മാർക്കോസ് അക്കൂഞ്ഞയെ കളിപ്പിക്കാനായിരുന്നു സ്‌കലോണി തീരുമാനിച്ചിരുന്നത്. എന്നാൽ ചെറിയ രൂപത്തിലുള്ള അസ്വസ്ഥതകൾ താരത്തിന് അനുഭവപ്പെട്ടതോടെ അക്കൂഞ്ഞയെ മാറ്റാൻ അർജന്റീനയുടെ പരിശീലകൻ തീരുമാനിച്ചിട്ടുണ്ട്.നിക്കോളാസ് ടാഗ്ലിയാഫിക്കോയായിരിക്കും താരത്തിന്റെ സ്ഥാനത്ത് ഇടം നേടുക. പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

മാത്രമല്ല,ഇവർ സ്ഥിരീകരിച്ച ഒരു ഇലവനും പുറത്ത് വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ഗോൾകീപ്പറായി കൊണ്ട് എമിലിയാനോ മാർട്ടിനെസ് തന്നെയായിരിക്കും.റൈറ്റ് ബാക്ക് പൊസിഷനിൽ നഹുവേൽ മൊളീനയുണ്ടാകും.സെന്റർ ബാക്കുമാരായി കൊണ്ട് ക്രിസ്‌റ്റ്യൻ റൊമേറോ,നിക്കോളാസ് ഓട്ടമെന്റി എന്നിവരായിരിക്കും അണിനിരക്കുക.ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ടാഗ്ലിയാഫിക്കോ ഉണ്ടാവും. മധ്യനിരയിൽ റോഡ്രിഗോ ഡി പോളിനൊപ്പം ഗൈഡോ റോഡ്രിഗസ്,ജിയോവാനി ലോ സെൽസോ എന്നിവർ അണിനിരക്കും. മുന്നേറ്റനിരയിൽ സൂപ്പർ താരം ലയണൽ മെസ്സിയുണ്ട്. അദ്ദേഹത്തോടൊപ്പം എയ്ഞ്ചൽ ഡി മരിയ,ലൗറ്ററോ മാർട്ടിനസ് എന്നിവരാണ് അണിനിരക്കുക. ഇതാണ് TYC സ്പോർട്സ് സ്ഥിരീകരിച്ച അർജന്റീനയുടെ ഇലവൻ.

കഴിഞ്ഞ 31 മത്സരങ്ങളായി അർജന്റീന പരാജയമറിഞ്ഞിട്ടില്ല.ആ അപരാജിത കുതിപ്പ് തുടരാനുറച്ചാവും അർജന്റീന ഇന്ന് കളത്തിലിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *