അവസാനിച്ചത് കേവലം നാല് മത്സരങ്ങൾ, അടുത്ത വേൾഡ് കപ്പിന് യോഗ്യത നേടുന്നതിന് തൊട്ടരികിലെത്തി അർജന്റീന!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടാൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന പെറുവിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി ആദ്യപകുതിയിൽ നേടിയ രണ്ടു ഗോളുകളാണ് അർജന്റീന വിജയം സമ്മാനിച്ചിട്ടുള്ളത്. ഇതോടെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.
അതായത് വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ആകെ കളിച്ച നാലു മത്സരങ്ങളിലും വിജയിച്ച അർജന്റീന 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. തൊട്ട് പിറകിൽ വരുന്ന ഉറുഗ്വയും ബ്രസീലും പോയിന്റിന്റെ കാര്യത്തിൽ പിറകിലാണ്.രണ്ട് ടീമുകൾക്കും 7 പോയിന്റുകൾ മാത്രമാണ് ഉള്ളത്. അതായത് കേവലം നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ തന്നെ അടുത്ത വേൾഡ് കപ്പിന് യോഗ്യത നേടുന്നതിന്റെ തൊട്ടരികിലെത്താൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.
We have to appreciate what we’re watching. We’ll never see something like Messi again
— MC (@CrewsMat10) October 18, 2023
pic.twitter.com/YhYgVdE1ls
അതായത് എനിക്ക് 7 പോയിന്റ് കൂടി നേടിയാൽ വേൾഡ് കപ്പിനുള്ള പ്ലേ ഓഫ് മത്സരം കളിക്കാനുള്ള യോഗ്യത അർജന്റീനക്ക് സ്വന്തമാക്കാം. 11 പോയിന്റ്കൾ കൂടി നേടിയാൽ അർജന്റീനക്ക് വേൾഡ് കപ്പ് യോഗ്യത നേരിട്ട് തന്നെ ഉറപ്പാക്കാൻ കഴിയും. എന്നാൽ അടുത്തമാസം തന്നെ യോഗ്യത ഉറപ്പാക്കാൻ കഴിയുന്ന ഒരു അവസരം അർജന്റീനയുടെ മുന്നിലുണ്ട്. അടുത്തമാസം നടക്കുന്ന യോഗ്യത മത്സരങ്ങളിൽ ബ്രസീലും ഉറുഗ്വയുമാണ് അർജന്റീനയുടെ എതിരാളികൾ.
ഈ രണ്ട് ടീമുകളെയും പരാജയപ്പെടുത്തി കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇവരുടെ പോയിന്റുകളിൽ വർദ്ധനവ് ഉണ്ടാകില്ല.അത് അർജന്റീനക്ക് ഗുണകരമാകും.അതായത് അടുത്ത മാസത്തെ രണ്ടു മത്സരങ്ങളിലും വിജയിച്ചു കഴിഞ്ഞാൽ തന്നെ അർജന്റീനക്ക് വേൾഡ് കപ്പ് യോഗ്യത ഉറപ്പിക്കാം. നിലവിലെ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന മാസ്മരിക പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.