അഭിനയത്തിലും കൈവച്ച് ലയണൽ മെസ്സി, താരം അഭിനയിച്ച സീരിസ് പുറത്തിറങ്ങി!

സൂപ്പർ താരം ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.ഒന്നും തന്നെ തെളിയിക്കാനില്ലാത്ത താരമായി മാറാൻ ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ഇനിമുതൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലാണ് മെസ്സി കളിക്കുക. 36 കാരനായ താരം 2025 വരെയാണ് കോൺട്രാക്ട് സൈൻ ചെയ്യുക.

ലയണൽ മെസ്സി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മെസ്സി അഭിനയിച്ച സീരിസ് പുറത്തിറങ്ങിയിട്ടുണ്ട്.കഴിഞ്ഞ ഞായറാഴ്ചയാണ് ഇതിന്റെ ടെലികാസ്റ്റിംഗ് ആരംഭിച്ചത്. അർജന്റീനയിലെ പ്രശസ്തമായ ദി പ്രൊട്ടക്ടേഴ്സ് എന്ന സീരിസിലാണ് ലയണൽ മെസ്സി അഭിനയിച്ചിട്ടുള്ളത്.

സ്റ്റാർ പ്ലസ് എന്ന സ്ട്രീമിങ് പ്ലാറ്റ്ഫോമിലാണ് ഇത് റിലീസ് ചെയ്യപ്പെട്ടിട്ടുള്ളത്. മൂന്ന് ഫുട്ബോൾ ഏജന്റുമാരുടെ കഥയാണ് ഈ സീരീസിൽ നടക്കുന്നത്.അർജന്റീനക്കാരായ അഡ്രിയാൻ സുവാറും ഗുസ്താവോ ബെർമൂഡസും കൊളംബിയനായ ആന്ദ്രേസ് പാരയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. സൗത്ത് അമേരിക്കയിലും യൂറോപ്പ്യയിലും ഒരു വലിയ ഏജന്റിംഗ് കമ്പനിയായ ഇവർ മൂന്നുപേരും വളരുന്നതിനിടെ അപ്രതീക്ഷിത തിരിച്ചടിയേറ്റ് തകർന്നടിയുകയായിരുന്നു.അത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഈ മൂന്ന് ഏജന്റ്മാരും നടത്തുന്നത്.അവർക്ക് ഉപദേശനിർദ്ദേശങ്ങളുമായാണ് ലയണൽ മെസ്സി ഈ സിരീസിൽ എത്തുന്നത്.

മെസ്സിയായി കൊണ്ട് തന്നെയാണ് അദ്ദേഹം ഇതിൽ അഭിനയിച്ചിട്ടുള്ളത്.ഏകദേശം 5 മിനിട്ടോളമാണ് മെസ്സി ഇതിൽ മുഖം കാണിച്ചിട്ടുള്ളത്.ബ്യൂണസ്‌ ഐറിസിലും പാരീസിലുമായി കൊണ്ടാണ് ഈ സീരീസ് ചിത്രീകരിച്ചിട്ടുള്ളത്. ഏതായാലും ലയണൽ മെസ്സിയുടെ ആരാധകർക്ക് ഒരു പുത്തൻ അനുഭവമാണ് അദ്ദേഹത്തിന്റെ അഭിനയരംഗത്തെ അരങ്ങേറ്റം.

Leave a Reply

Your email address will not be published. Required fields are marked *