അപൂർവനേട്ടം സ്വന്തമാക്കാനൊരുങ്ങി ലയണൽ മെസ്സി!
കോപ്പ അമേരിക്കയിൽ നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ അർജന്റീന ബൊളീവിയയെയാണ് നേരിടുന്നത്. ഈ മത്സരത്തിനുള്ള സ്റ്റാർട്ടിങ് ഇലവൻ ഇന്നലെ തന്നെ പരിശീലകൻ സ്കലോണി പുറത്തു വിട്ടിരുന്നു. സൂപ്പർ താരം ലയണൽ മെസ്സി ഈ മത്സരത്തിൽ കളിക്കുമെന്ന് ഇതോടെ ഉറപ്പായിരുന്നു. ഈ മത്സരത്തിൽ ബൂട്ടണിയുന്നതോട് ഒരു അപൂർവ റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാൻ മെസ്സിക്ക് സാധിക്കും. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തം പേരിലേക്ക് എഴുതിചേർക്കുക. നിലവിൽ മെസ്സിയും മഷെരാനോയും കൂടി ഈ റെക്കോർഡ് പങ്കിടുകയാണ്.147 മത്സരങ്ങളാണ് ഇരുവരും ഇതുവരെ കളിച്ചിട്ടുള്ളത്. ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങുന്നതോട് കൂടി മെസ്സി 148 മത്സരങ്ങൾ പൂർത്തിയാക്കും. ഇതുവഴി മഷെരാനോയെ മറികടക്കാനും മെസ്സിക്ക് സാധിക്കും.
🇦🇷 Messi va por otro récord
— Diario Olé (@DiarioOle) June 27, 2021
Lionel será titular este lunes con la Selección y romperá otra marca históricahttps://t.co/IPzBew99He
അതേസമയം മത്സരത്തിന് മുന്നേ മെസ്സിയെ പ്രശംസിക്കാൻ പരിശീലകൻ ലയണൽ സ്കലോണി സമയം കണ്ടെത്തിയിരുന്നു.അർജന്റീന ടീമിൽ സ്ഥാനം ഉറപ്പുള്ള ഒരേയൊരു താരം ലയണൽ മെസ്സി മാത്രമാണ് എന്നാണ് സ്കലോണി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..
” ഈ അർജന്റീന ടീമിൽ സ്ഥാനമുറപ്പുള്ള ഒരേയൊരു താരമേയൊള്ളൂ.അത് ആരാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം.നമുക്ക് ഒരു ബെയ്സുണ്ട്.അത്കൊണ്ട് തന്നെ ബാക്കിയുള്ള താരങ്ങൾ അവരുടെ സ്ഥാനങ്ങൾ നേടിയെടുക്കേണ്ടതുണ്ട്.ഓരോ മത്സരം കൂടുംതോറും ഓരോ താരങ്ങളും മികച്ച പ്രകടനം നടത്തി തെളിയിച്ചു കൊണ്ടേയിരിക്കണം.ആർക്കും റിലാക്സ് ചെയ്യാൻ സാധിക്കില്ല.കാരണം സ്‌ക്വാഡിൽ 28 പേരുണ്ട്.ഒരു നല്ല ടീമിനെ തിരഞ്ഞെടുക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ തീരുമാനം ” സ്കലോണി പറഞ്ഞു. ഈ മാസം അർജന്റീന കളിച്ച എല്ലാ മത്സരങ്ങളും മെസ്സി കളിച്ചിട്ടുണ്ട്. മെസ്സിക്ക് വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും മെസ്സി തന്നെ കളിക്കാൻ താല്പര്യപ്പെടുകയായിരുന്നു എന്നാണ് ഡയാരിയോ ഒലെ കണ്ടെത്തിയിരിക്കുന്നത്.