അന്ന് മെസ്സി കളിച്ചത് തന്നെപ്പോലെ, 6-1 ന്റെ തോൽവിയെ കുറിച്ച് അർജന്റീനയുടെ മുൻ ഫിസിക്കൽ ട്രൈനെർ പറയുന്നു !

2009 ഏപ്രിൽ ഒന്നിന് അർജന്റീന ബൊളീവിയയോട് ഏറ്റുവാങ്ങിയ തോൽവി ഒരു ആരാധകനും മറന്നിട്ടുണ്ടാവില്ല. സമുദ്രനിരപ്പിൽ നിന്നും മുവ്വായിരത്തോളം മീറ്റർ ഉയരത്തിലുള്ള ലാ പാസിൽ കളിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട അർജന്റീനയുടെ വലയിലേക്ക് ആറു ഗോളുകളാണ് ബൊളീവിയ അടിച്ചു കൂട്ടിയത്. ആ മത്സരത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് അർജന്റീനയുടെ മുൻ ഫിസിക്കൽ പരിശീലകനായിരുന്ന ഫെർണാണ്ടോ സിഗ്നോറിനി. അന്ന് അർജന്റൈൻ താരങ്ങൾ കളിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും മെസ്സിയൊക്കെ തന്നെപോലെയാണ് അന്ന് കളിച്ചത് എന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകൾ കാരണം മെസ്സി വൃദ്ധൻമാരെ പോലെയാണ് കളിച്ചത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ബൊളീവിയക്ക്‌ മറ്റു സ്റ്റേഡിയങ്ങൾ ഉണ്ടായിട്ടും എതിരാളികളെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയാണ് ലാ പാസിൽ തന്നെ മത്സരം അവർ മത്സരം വെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബൊളീവിയൻ സ്‌ട്രൈക്കർ ജോക്കിൻ ബൊറ്റെറോ അന്ന് മെസ്സിയെ പോലെയാണ് കളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

” മികച്ച പരിചരണവും ഇണങ്ങിച്ചേരലും ഇല്ലാതെ ഒരു ഫുട്‍ബോളർ ലാപാസിൽ കളിച്ചാൽ മരണം വരെ സംഭവിക്കാം. ഫെർണാണ്ടോ ഗാഗോ എന്ന താരം അന്ന് ഒരുപാട് ഓടികളിച്ചിരുന്നു. അതിന് ശേഷം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഒരുവിധമാണ് അന്നത്തെ ഡോക്ടർ ആയിരുന്ന വില്ലാനി സാധാരണഗതിയിലേക്ക് തിരിച്ചെത്തിയത്. നിങ്ങൾ ഒരു ആയിരം മീറ്റർ ഉയരത്തിൽ എത്തിയാൽ അവിടെ ഒരാഴ്ച്ചയെങ്കിലും ചിലവഴിച്ചാൽ മാത്രമേ അവിടത്തോട് ഇണങ്ങി ചേരാൻ കഴിയുകയൊള്ളൂ. ആ സ്ഥാനത്താണ് 3000 മീറ്റർ ഉയർത്തിലുള്ള സ്റ്റേഡിയത്തിൽ കളിക്കുന്നത്. അന്ന് 6-1 അർജന്റീന പരാജയപ്പെട്ട ദിവസം മെസ്സി എന്നെ പോലെയാണ് കളിച്ചത്. എന്നാൽ ബൊളീവിയയുടെ താരമായ ബൊറ്റെറോ മെസ്സിയെ പോലെ കളിക്കുകയും ചെയ്തു. അത് ആ സ്റ്റേഡിയം കാരണമാണ്. യഥാർത്ഥത്തിൽ ബൊളീവിയക്ക്‌ വേറെയും സ്റ്റേഡിയങ്ങൾ ഉണ്ട്. എന്നാൽ എതിരാളികളെ ബുദ്ദിമുട്ടിലാക്കാൻ വേണ്ടിയാണ് അവർ ലാ പാസിൽ തന്നെ മത്സരം വെക്കുന്നത്. യഥാർത്ഥത്തിൽ താരങ്ങളെ അപകടത്തിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ നടപടികൾ കൈകൊള്ളേണ്ടതുണ്ട് ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *