അന്ന് ഡീഞ്ഞോ,പിന്നീട് എംബപ്പേ,ഇനി മെസ്സി, അർജന്റീന വേൾഡ് കപ്പ് നേടുമെന്ന് പണ്ഡിറ്റ്!

ഖത്തർ വേൾഡ് കപ്പിന് കഴിഞ്ഞ ദിവസം പ്രൗഢഗംഭീരമായ രൂപത്തിൽ തുടക്കമായിരുന്നു. കിരീട ജേതാക്കളെ അറിയാനുള്ള കാത്തിരിപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. അർജന്റീനയും ബ്രസീലും ഫ്രാൻസുമൊക്കെയാണ് ഭൂരിഭാഗം പേർക്കും കിരീട ഫേവറേറ്റുകൾ.

പ്രമുഖ ഫുട്ബോൾ പണ്ഡിറ്റ് ആയ എറിക്ക് റബെസാൻഡ്രാറ്റാന ഈ വിഷയത്തിൽ തന്റെ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സിയും അർജന്റീനയും വേൾഡ് കപ്പ് കിരീടം നേടുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അതിന് കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് പിഎസ്ജിയിലേക്ക് മെസ്സി വന്ന സമയത്തെയാണ്.എറിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യത ഞാൻ കൽപ്പിക്കപ്പെടുന്നത് ലയണൽ മെസ്സിക്കാണ്. തീർച്ചയായും ബ്രസീലും കിരീട ഫേവറേറ്റുകളാണ്. മൂന്നാമത് ഞാൻ സ്പെയിനിനെയാണ് കാണുന്നത്.ലയണൽ മെസ്സിക്ക് ഇവിടെ മറ്റൊരു സാധ്യത കൂടിയുണ്ട്. അതായത് റൊണാൾഡീഞ്ഞോ പിഎസ്ജിയിലേക്ക് വന്നതിന്റെ തൊട്ടടുത്ത വർഷമായിരുന്നു അദ്ദേഹം ബ്രസീലിനൊപ്പം വേൾഡ് കപ്പ് കിരീടം നേടിയത്.കിലിയൻ എംബപ്പേയുടെ കാര്യത്തിലും അങ്ങനെ തന്നെ സംഭവിച്ചു. അതുകൊണ്ടുതന്നെ ഇത്തവണ മെസ്സിയുടെ ഊഴമാണ്. അദ്ദേഹം പിഎസ്ജിയിലേക്ക് വന്നതിന്റെ തൊട്ടടുത്ത വർഷമാണ് ഇപ്പോൾ ഈ വേൾഡ് കപ്പ് അരങ്ങേറുന്നത്. അദ്ദേഹത്തിനാണ് ഞാൻ സാധ്യത കൽപ്പിക്കുന്നത് ” ഇതാണ് എറിക്ക് പറഞ്ഞിട്ടുള്ളത്.

ഈ കണക്കുകൾ കേവലം ഒരു വിശ്വാസം മാത്രമാണെങ്കിലും ഇത്തവണ വലിയ കിരീടസാധ്യത മെസ്സിക്കും സംഘത്തിനും ഉണ്ട് എന്നുള്ളതാണ് വസ്തുത. പക്ഷേ വേൾഡ് കപ്പ് ആയതുകൊണ്ട് അപ്രവചനീയമായ പല കാര്യങ്ങളും സംഭവിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *