അന്ന് അർജന്റീന ഫാൻസ് എന്നോട് ചെയ്തത് അനീതി:തുറന്ന് പറഞ്ഞ് മെസ്സി.
അന്താരാഷ്ട്ര കിരീടം ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് കാലം വേട്ടയാടപ്പെട്ട താരമാണ് ലയണൽ മെസ്സി. ബാഴ്സലോണക്കൊപ്പം നിരവധി നേട്ടങ്ങൾ കരസ്ഥമാക്കുമ്പോഴും അർജന്റീനക്കൊപ്പം ഒന്നും നേടാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. മൂന്ന് ഫൈനലുകളിൽ തുടർച്ചയായി പരാജയപ്പെട്ടതോടുകൂടി മെസ്സി മാനസികമായി തളർന്നിരുന്നു.എന്നാൽ ആ സമയത്ത് വിമർശനങ്ങൾ അധികരിക്കുകയാണ് ചെയ്തത്. അർജന്റീനയിൽ നിന്നുപോലും വലിയ വിമർശനങ്ങൾ മെസ്സിക്ക് ഏൽക്കേണ്ടി വന്നു.
അർജന്റീന ആരാധകർ തന്നെ മെസ്സിയെ കൈവിട്ട ഒരു സമയമായിരുന്നു അത്.അതേക്കുറിച്ച് ലയണൽ മെസ്സി ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അന്ന് അർജന്റീന ഫാൻസ് തന്നോടും അർജന്റീന ദേശീയ ടീമിനോടും കാണിച്ചത് അനീതിയായിരുന്നു എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. പക്ഷേ ഇപ്പോൾ ഭൂരിഭാഗം അർജന്റീനക്കാരും തന്നെ സ്നേഹിക്കുന്നുവെന്നും മെസ്സി കൂട്ടിചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Exactly one year ago, Lionel Messi vs Mexico.
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 26, 2023
The goal that changed EVERYTHING. 🙏pic.twitter.com/ds2LPsMluk
“എനിക്കൊരു മോശം സമയം ഉണ്ടായിരുന്നു.എന്റെ കുടുംബങ്ങളും ഞാൻ ഇഷ്ടപ്പെടുന്ന ആളുകൾ പോലും എന്നെ വിമർശിച്ചിരുന്ന ഒരു സമയം. എന്നോടും എന്റെ കാലഘട്ടത്തിലെ താരങ്ങളോടും അവർ അനീതിയാണ് കാണിച്ചത്.എന്നെക്കുറിച്ച് വളരെ മോശം കാര്യങ്ങൾ അവർ സംസാരിച്ചിരുന്നു. പക്ഷേ എനിക്ക് ഒരിക്കലും അക്കാര്യത്തിൽ വെറുപ്പില്ല.എന്നാൽ ഞാനിപ്പോൾ എല്ലാ അർജന്റീനക്കാരെയും കീഴടക്കി കഴിഞ്ഞു.എല്ലാ സാഹചര്യങ്ങളെയും ഞാൻ മാറ്റിമറിച്ചു. ഇന്ന് അർജന്റീനയിലെ 95% ആളുകൾ അതല്ലെങ്കിൽ 100% ആളുകൾ തന്നെ എന്നെ സ്നേഹിക്കുന്നുണ്ട് ” ഇതാണ് ലയണൽ മെസ്സി ESPN നോട് പറഞ്ഞിട്ടുള്ളത്.
അർജന്റീനക്കൊപ്പം സാധ്യമായത് എല്ലാം നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. കോപ്പ അമേരിക്കയും ഫൈനലിസിമയും കരസ്ഥമാക്കിയ അർജന്റീന പിന്നീട് വേൾഡ് കപ്പ് കിരീടമാണ് സ്വന്തമാക്കിയത്. ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്ത് ഇപ്പോഴും അർജന്റീന തന്നെയാണ്. വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ അർജന്റീനക്കൊപ്പം രണ്ട് തവണ സ്വന്തമാക്കിയ താരം കൂടിയാണ് ലയണൽ മെസ്സി.