അദ്ദേഹം ഇവിടെയുണ്ടല്ലോ, ഒന്ന് വെറുതെ വിടൂ: മെസ്സിയെ കുറിച്ച് സ്കലോണി!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നാളെ നടക്കുന്ന നാലാം മത്സരത്തിൽ കരുത്തരായ അർജന്റീന കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.പെറുവാണ് അർജന്റീനയുടെ എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക.പെറുവിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് അർജന്റീന ഈ മത്സരം കളിക്കുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോട് മെസ്സിയെ കുറിച്ച് ചോദിച്ചിരുന്നു. മെസ്സി വിരമിച്ചു കഴിഞ്ഞാൽ എങ്ങനെ കളിക്കാനാണ് പദ്ധതികൾ എന്നായിരുന്നു സ്കലോണിയോട് ചോദിച്ചിരുന്നത്. മെസ്സി ഇപ്പോൾ ഇവിടെയുണ്ടെന്നും അദ്ദേഹത്തെ ഒന്ന് വെറുതെ വിടൂ എന്നുമാണ് സ്കലോണി ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.അർജന്റീന പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Scaloni cam on Messi’s goal against Mexico ❤️
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 17, 2023
🎥 @FIFAWorldCup pic.twitter.com/O0uITguviZ
“ലയണൽ മെസ്സി ഇപ്പോഴും ഇവിടെയുണ്ടല്ലോ.അത് നിങ്ങൾ മനസ്സിലാക്കൂ. മെസ്സി പോയിക്കഴിഞ്ഞാൽ എന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ട ആവശ്യമെന്താണ്? മെസ്സി ഇപ്പോഴും ആക്ടീവ് ആണ് എന്നുള്ളതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒന്ന് വെറുതെ വിടൂ. അദ്ദേഹത്തെ വിരമിപ്പിക്കാൻ എന്താണ് നമുക്ക് ഇത്ര ധൃതി? ” ഇതായിരുന്നു അർജന്റീനയുടെ കോച്ച് മാധ്യമപ്രവർത്തകരോട് ചോദിച്ചിരുന്നത്.
ലയണൽ മെസ്സിക്ക് കുഴപ്പങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ മത്സരത്തിന്റെ തൊട്ടു മുൻപാണ് തീരുമാനമെടുക്കുക എന്നുമാണ് ഇതേക്കുറിച്ച് സ്കലോണി പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി കൊണ്ടായിരുന്നു മെസ്സി വന്നിരുന്നത്.എന്നിട്ടും മികച്ച പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.