അണ്ടർ 20 വേൾഡ് കപ്പ്,പ്രീ ക്വാർട്ടർ ലൈനപ്പായി, അർജന്റീനയുടെയും ബ്രസീലിന്റെയും എതിരാളികൾ ആരൊക്കെ?
അർജന്റീനയിൽ വെച്ച് നടക്കുന്ന അണ്ടർ 20 വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടർ ലൈനപ്പ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. അർജന്റീനയും ബ്രസീലുമൊക്കെ പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചവരാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്നിലും വിജയിച്ചുകൊണ്ടാണ് അർജന്റീന പ്രീ ക്വാർട്ടറിന് വരുന്നത്.ഹവിയർ മശെരാനോക്ക് കീഴിൽ മികച്ച പ്രകടനമാണ് ഈ വേൾഡ് കപ്പിൽ അർജന്റീന നടത്തിയിട്ടുള്ളത്.
അതേസമയം ബ്രസീൽ ആദ്യ മത്സരത്തിൽ ഇറ്റലിയോട് പരാജയപ്പെട്ടിരുന്നു. പക്ഷേ അതിനുശേഷം നടന്ന രണ്ട് മത്സരത്തിലും വിജയിച്ചു കൊണ്ട് ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ബ്രസീൽ പ്രീ ക്വാർട്ടറിൽ എത്തിയിട്ടുള്ളത്.പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നേരിടുക കരുത്തരായ നൈജീരിയയെയാണ്. ജൂൺ ഒന്നാം തീയതി വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 2:30നാണ് ഈയൊരു മത്സരം നടക്കുക. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ബ്രസീലിനോട് പരാജയപ്പെട്ടുകൊണ്ടാണ് നൈജീരിയ ഈ മത്സരത്തിന് വരുന്നത്.
Argentina will play Nigeria in the Round of 16 at the U20 World Cup. pic.twitter.com/6D5u74HiSj
— Roy Nemer (@RoyNemer) May 28, 2023
അതേസമയം പ്രീ ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ ടുണീഷ്യയാണ്. ഈ വരുന്ന 31ആം തീയതി ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് ഈ മത്സരം അരങ്ങേറുക. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടിട്ടും പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ ടുണീഷ്യക്ക് സാധിക്കുകയായിരുന്നു.പ്രീ ക്വാർട്ടറിലെ മറ്റു മത്സരങ്ങൾ ഇങ്ങനെയാണ്.
അമേരിക്ക Vs ന്യൂസിലാൻഡ്,ഗാമ്പിയ Vs ഉറുഗ്വ,ഉസ്ബക്കിസ്ഥാൻ Vs ഇസ്രായേൽ, കൊളംബിയ Vs സ്ലോവാക്യ, ഇംഗ്ലണ്ട് Vs ഇറ്റലി,ഇക്വഡോർ Vs സൗത്ത് കൊറിയ.
അർജന്റീനയുടെയും ബ്രസീലിന്റെയും മത്സരങ്ങളാണ് ആരാധകർ ഏറ്റവും കൂടുതൽ കുറ്റുനോക്കുന്നത്. ഈ രണ്ട് ടീമുകളും മുന്നോട്ടു പോകുമെന്ന് തന്നെയാണ് അവരുടെ ആരാധകർ പ്രതീക്ഷിക്കുന്നത്.