അടുത്ത വേൾഡ് കപ്പിൽ മെസ്സി ഉണ്ടാവില്ലേ? അയാള പറയുന്നു!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയതിലൂടെ സൂപ്പർതാരം ലയണൽ മെസ്സി തന്റെ കരിയർ സമ്പൂർണ്ണമാക്കിയിരുന്നു. തന്റെ കരിയറിലെ അവസാന വേൾഡ് കപ്പാണ് ഖത്തറിലേത് എന്ന് മെസ്സി ആവർത്തിച്ച് ആവർത്തിച്ചു പറഞ്ഞ കാര്യമാണ്. പക്ഷേ ആരാധകർക്കും അർജന്റീനക്കും ലയണൽ മെസ്സിയെ അടുത്ത വേൾഡ് കപ്പിലും ആവശ്യമുണ്ട്. അടുത്ത വേൾഡ് കപ്പിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉറപ്പില്ല എന്നായിരുന്നു മെസ്സി അവസാനമായി മറുപടി നൽകിയത്.
ഏതായാലും അർജന്റീനയുടെ പരിശീലകനായ സ്കലോണിയുടെ കോച്ചിംഗ് സ്റ്റാഫിൽ ഉള്ള വ്യക്തിയാണ് റോബർട്ടോ അയാള.അർജന്റീനയുടെ ഇതിഹാസം കൂടിയാണ് ഇദ്ദേഹം. അടുത്ത വേൾഡ് കപ്പിൽ മെസ്സി ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് ഇദ്ദേഹത്തോട് ചോദിച്ചിരുന്നു. ഓരോ ഗെയിം ബൈ ഗെയിമായി കൊണ്ടാണ് അത് പരിഗണിക്കപ്പെടുക എന്നാണ് അയാള പറഞ്ഞിട്ടുള്ളത്. മെസ്സി ഉണ്ടാകും എന്നുള്ള ഒരു പ്രതീക്ഷകൾ അദ്ദേഹം വെച്ച് പുലർത്തുന്നുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Messi still hasn’t played a single game this season where he DIDN’T produce a goal or assist, unbelievable form!
— 𝐀𝐅𝐂 𝐀𝐉𝐀𝐗 💎 (@TheEuropeanLad) April 14, 2024
🅰️ vs Real Salt Lake.
⚽️ vs LA Galaxy.
⚽️⚽️ vs Orlando City.
⚽️ vs Nashville.
⚽️🅰️ vs Nashville.
⚽️ vs Colorado.
🅰️ vs Monterrey.
⚽️🅰️ vs Kansas. pic.twitter.com/zwV79gAiab
“ഓരോ ഗെയിം ബൈ ഗെയിമായി കൊണ്ടാണ് ഞാൻ അതിനെ പരിഗണിക്കുന്നത്. കോപ്പ അമേരിക്കയിൽ എന്താണ് സംഭവിക്കുന്നത് എന്നുള്ളത് നമുക്ക് നോക്കാം.അതിനും പ്രാധാന്യമുണ്ട്. ലയണൽ മെസ്സിക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നതുകൂടി നോക്കണം. കാരണം തീരുമാനമെടുക്കേണ്ടത് മെസ്സി മാത്രമാണ്.അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹം തുടരും.നിലവിൽ അദ്ദേഹം അർജന്റീനയെ നന്നായി ആസ്വദിക്കുന്നുണ്ട്.ഇവിടേക്ക് വരുന്ന ഓരോ സമയവും അദ്ദേഹം ആസ്വദിക്കുന്ന. ഏറ്റവും അവസാനത്തിൽ അത് മാത്രമാണ് അവശേഷിക്കുക “ഇതാണ് അയാള പറഞ്ഞിട്ടുള്ളത്.
അർജന്റീനയുടെ സൂപ്പർതാരമായ ഡി മരിയ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. കോപ്പ അമേരിക്കയ്ക്ക് ശേഷം അദ്ദേഹം അർജന്റീന ദേശീയ ടീമിനോടൊപ്പം ഉണ്ടാവില്ല. ലയണൽ മെസ്സി കൂടി അർജന്റീനയിൽ നിന്നും വിരമിക്കുന്നതോടെ ഒരു യുഗമാണ് അർജന്റീന ദേശീയ ടീമിൽ അവസാനിക്കുക.