അടുത്ത വേൾഡ് കപ്പിൽ കളിക്കുമോ? സാധ്യതകൾ തള്ളിക്കളയാതെ മെസ്സി!
തന്റെ കരിയറിൽ ഇതിനോടകം തന്നെ 5 വേൾഡ് കപ്പുകളിൽ പങ്കെടുക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും എന്നുള്ള കാര്യം മെസ്സി നേരത്തെ തന്നെ മെസ്സി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വേൾഡ് കപ്പിൽ കിരീടം നേടാനും മെസ്സിക്ക് സാധിച്ചിരുന്നു.അതുകൊണ്ടുതന്നെ അടുത്ത വേൾഡ് കപ്പിലും മെസ്സി പങ്കെടുക്കണം എന്നുള്ള ആഗ്രഹം അർജന്റീനയുടെ പരിശീലകനും സഹതാരങ്ങളുമൊക്കെ പങ്കുവെക്കുകയും ചെയ്തിരുന്നു.
അടുത്ത വേൾഡ് കപ്പിൽ ഉണ്ടാവുമോ എന്നുള്ള ചോദ്യം ഡയാരിയോ ഒലെയുടെ അഭിമുഖത്തിൽ മെസ്സിയുടെ ചോദിച്ചിരുന്നു. 2026 വേൾഡ് കപ്പിൽ കളിക്കാനുള്ള സാധ്യതകളെ പൂർണമായും മെസ്സി തള്ളി കളഞ്ഞിട്ടില്ല. തന്റെ കരിയർ എങ്ങനെയാണ് മുന്നോട്ടുപോകുന്നത് അതിന് ആശ്രയിച്ചാണ് ഭാവി നിലനിൽക്കുന്നത് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🚨 Messi on World Cup 2026: “I don't know, I always said because of age it seems to me that it is very difficult. I love playing football, I love what I do and as long as I am well and feel in physical condition and continue to enjoy this, I will do it. But it seems difficult.” pic.twitter.com/IHvcLHwN7U
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 2, 2023
” 2026 വേൾഡ് കപ്പിൽ കളിക്കുക എന്നുള്ളത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.അതിന്റെ പ്രധാന കാരണം എന്റെ പ്രായം തന്നെയാണ്. ഫുട്ബോൾ കളിക്കുന്നതിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. നിലവിൽ ഞാൻ നല്ല നിലയിലാണ് ഉള്ളതെന്നും ഇത് ആസ്വദിക്കാൻ കഴിയുന്നുണ്ട് എന്നുമാണ് ഞാൻ കരുതുന്നത്. ഇതുപോലെ തുടർന്നു പോവാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നതും.പക്ഷേ അടുത്ത വേൾഡ് കപ്പിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്.ആ വേൾഡ് കപ്പിൽ കളിക്കുമോ ഇല്ലയോ എന്നുള്ളത് എന്റെ കരിയർ എങ്ങനെ മുന്നോട്ടു പോകുന്നു എന്നുള്ളതിനെ ആശ്രയിച്ചു കൊണ്ടാണ് ഇരിക്കുന്നത് ” ഇതാണ് മെസ്സി ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
അടുത്ത വേൾഡ് കപ്പിൽ മെസ്സി ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ പ്രായം 39 ആയിരിക്കും. ഏതായാലും അടുത്തവർഷം കോപ്പ അമേരിക്ക നടക്കുന്നുണ്ട്. അമേരിക്കയിൽ വെച്ച് നടക്കുന്ന ആ കോപ്പ അമേരിക്കയിൽ മെസ്സിയെ നമുക്ക് അർജന്റീന ജേഴ്സിയിൽ കാണാൻ കഴിഞ്ഞേക്കും.