അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതാദ്യം, മെസ്സി പകരക്കാരനായി ഇറങ്ങിയ കണക്കുകൾ അറിയാം!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന ഉറുഗ്വയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ എയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. സൂപ്പർ താരം ലയണൽ മെസ്സി ഇന്നത്തെ മത്സരത്തിലെ ആദ്യഇലവനിൽ ഉണ്ടായിരുന്നില്ല. പരിക്കിൽ നിന്നും മുക്തനായ മെസ്സിക്ക് സ്കലോണി പകരക്കാരന്റെ രൂപത്തിലാണ് സ്ഥാനം നൽകിയത്.മത്സരത്തിന്റെ 76-ആം മിനുട്ടിൽ ലോ സെൽസോയുടെ പകരക്കാരനായി കൊണ്ടാണ് മെസ്സി എത്തിയത്.
En cuántos partidos fue suplente Messi en la Selección Argentina 🇦🇷
— TyC Sports (@TyCSports) November 13, 2021
Como es de esperar, no fueron muchos los encuentros de la Albiceleste en los que la Pulga no arrancó entre los once. Repasalos.https://t.co/OejvLjvRnO
അഞ്ച് വർഷത്തിന് ശേഷം ഇതാദ്യമായാണ് മെസ്സി അർജന്റീനയുടെ ജേഴ്സിയിൽ പകരക്കാരനായി കൊണ്ട് ഇറങ്ങുന്നത്.ഇതിന് മുമ്പ് 2016 ജൂൺ 15-നാണ് മെസ്സി അവസാനമായി അർജന്റീനക്ക് വേണ്ടി സബ്സ്റ്റിട്യൂട്ട് റോളിൽ ഇറങ്ങിയത്.ബൊളീവിയക്കെതിരെ കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ ഹിഗ്വയ്ന്റെ പകരക്കാരനായിട്ടായിരുന്നു മെസ്സി എത്തിയത്. അതിന് ശേഷം ഇന്നാണ് മെസ്സി പകരക്കാരന്റെ റോളിൽ അർജന്റീനക്ക് വേണ്ടി ഇറങ്ങുന്നത്.
ഇതിന് മുമ്പ് 14 തവണയാണ് മെസ്സി പകരക്കാരനായി കൊണ്ട് അർജന്റീനക്ക് വേണ്ടി ഇറങ്ങിയിട്ടുള്ളത്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ഇതാണ് കണക്കുകൾ. ഏതായാലും ഇനി അർജന്റീനയുടെ അടുത്ത മത്സരം ബ്രസീലിനെതിരെയാണ്. ആ മത്സരത്തിൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.