അഞ്ചടിച്ച് മെസ്സി,എസ്റ്റോണിയ തവിടുപൊടി!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ അർജന്റീനക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അർജന്റീന എസ്റ്റോണിയയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയാണ് ഈ അഞ്ച് ഗോളുകളും നേടിയത്.മത്സരത്തിലുടനീളം ലയണൽ മെസ്സി കളം നിറഞ്ഞു കളിക്കുകയായിരുന്നു.

മത്സരത്തിന്റെ എട്ടാം മിനുട്ടിലാണ് മെസ്സിയുടെ ഗോൾവേട്ട ആരംഭിക്കുന്നത്.അർജന്റീനക്ക് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.പിന്നീട് 45-ആം മിനുട്ടിൽ പപ്പു ഗോമസിന്റെ അസിസ്റ്റിൽ നിന്നും മെസ്സി തന്റെ രണ്ടാം ഗോൾ കണ്ടെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മെസ്സിയുടെ ഹാട്രിക്കും വന്നു.പിന്നീട് 71,76 മിനുട്ടുകളിൽ മെസ്സി വീണ്ടും വല കുലുക്കിയതോടെ അഞ്ച് ഗോളുകൾ മെസ്സിയുടെ പേരിൽ രേഖപ്പെടുത്തപ്പെട്ടു.മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച അർജന്റീന ആകെ 24 ഷോട്ടുകളാണ് എടുത്തിട്ടുള്ളത്.ഏതായാലും അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിൽ യൂറോപ്യൻ ടീമുകൾക്കെതിരെ ആകെ എട്ടു ഗോളുകൾ നേടാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.ഒരൊറ്റ ഗോൾ പോലും വഴങ്ങിയിട്ടില്ല എന്നുള്ളതും അർജന്റീനക്ക് ആത്മവിശ്വാസം പകരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *