അങ്ങനെയെങ്കിൽ നമുക്ക് തല്ലി തീർക്കാം:ഓട്ടമെന്റിയോട് ഫ്രഞ്ച് കിക്ക് ബോക്സർ!
ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീന ഫ്രാൻസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തോൽപ്പിക്കാൻ ഫ്രാൻസിന് കഴിഞ്ഞിരുന്നു.എന്നാൽ ഈ മത്സരത്തിനു ശേഷം രണ്ട് ടീമിലെയും താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതേക്കുറിച്ച് അർജന്റീനയുടെ ക്യാപ്റ്റനായ നിക്കോളാസ് ഓട്ടമെന്റി വിശദീകരണം നൽകുകയും ചെയ്തിരുന്നു. തങ്ങളുടെ കുടുംബങ്ങളുടെ മുന്നിൽ ആഘോഷിക്കാൻ പോയതാണ് തങ്ങൾക്ക് പിടിക്കാത്തത് എന്നായിരുന്നു ഓട്ടമെന്റി പറഞ്ഞിരുന്നത്.
മാത്രമല്ല ഫ്രഞ്ച് താരമായ ലൂയിസ് ബാഡേയോട് ഓട്ടമെന്റി ഒരു വെല്ലുവിളി നടത്തുകയും ചെയ്തിരുന്നു. അതായത് ഞങ്ങളുടെ മുന്നിൽ വന്ന സെലിബ്രേഷൻ നടത്തട്ടെ, അപ്പോൾ ഞങ്ങൾ കാണിച്ചു തരാം എന്നായിരുന്നു ഓട്ടമെന്റ് ബാഡേയെ കുറിച്ച് പറഞ്ഞിരുന്നത്. ഇതൊക്കെ പിന്നീട് ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ ഇതിലേക്ക് മറ്റൊരു താരം കൂടി രംഗപ്രവേശനം ചെയ്തിട്ടുണ്ട്.
ഫ്രഞ്ച് കിക്ക് ബോക്സറാണ് സെഡ്രിക്ക് ഡൂമ്പേ. അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ച് വാക്കുകളാണ് വൈറലാകുന്നത്.’ ഓട്ടമെന്റി, നമുക്ക് രണ്ടുപേർക്കുമിടയിൽ ഒരു പ്രൈവറ്റ് ഡിസ്കഷൻ ആവശ്യമാണെന്ന് തോന്നുന്നു ‘ എന്നാണ് ഡൂമ്പേ എഴുതിയിട്ടുള്ളത്. അതായത് ഓട്ടമെന്റിയെ തല്ലി തീർക്കാൻ വെല്ലുവിളിക്കുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്.ബാഡേയെ കൈകാര്യം ചെയ്യും എന്നുള്ള ഭീഷണിക്ക് ഒരു മറുപടിയായി കൊണ്ടാണ് ഈ വെല്ലുവിളി ഈ ഫ്രഞ്ച് കിക്ക് ബോക്സർ നടത്തിയിട്ടുള്ളത്.ഇതും ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
ഏതായാലും അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ശത്രുത വർദ്ധിക്കുകയാണ്. 2018 വേൾഡ് കപ്പ് മുതലാണ് ഇത് ആരംഭിച്ചത് എന്ന് പറയേണ്ടിവരും. അന്ന് അർജന്റീനയെ പുറത്താക്കിയത് ഫ്രാൻസ് ആയിരുന്നു. പിന്നീട് കിരീടം നേടിയതിനു ശേഷം അവർ അർജന്റൈൻ താരങ്ങളെ പരിഹസിച്ചിരുന്നു. എന്നാൽ 2022 വേൾഡ് കപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട് അർജന്റീന കിരീടം നേടി. അതിനുശേഷം ഫ്രഞ്ച് താരങ്ങളെ അർജന്റൈൻ താരങ്ങൾ പരിഹസിക്കുകയും ചെയ്തിരുന്നു. കൂടാതെ കോപ്പ അമേരിക്ക നേടിയതിനു ശേഷം അവർ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു.അതിനൊക്കെ പുറമെയാണ് ഇപ്പോൾ ഒളിമ്പിക്സിലും വിവാദങ്ങൾ നടന്നിട്ടുള്ളത്.