അഗ്വേറോ കളിക്കുമോ? സ്കലോണി പറയുന്നു!
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച സെർജിയോ അഗ്വേറോ പിന്നീട് എഫ്സി ബാഴ്സലോണയുമായി കരാറിൽ എത്തിയിരുന്നു. തുടർന്ന് അർജന്റീന ക്യാമ്പിലേക്ക് താരം എത്തിയിരുന്നുവെങ്കിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആവുകയും താരം ട്രൈനിങ്ങിന് എത്തുകയും ചെയ്തു. ചുരുക്കത്തിൽ അർജന്റീന ക്യാമ്പിൽ അവസാനം പരിശീലനത്തിനെത്തിയ വ്യക്തിയാണ് അഗ്വേറോ.
താരത്തെ കളിപ്പിക്കുമോ എന്നുള്ള കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി.താരത്തെ കളിപ്പിക്കാൻ സാധ്യത കുറവാണ് എന്ന രൂപത്തിലാണ് ഇദ്ദേഹം സംസാരിച്ചിട്ടുള്ളത്.കേവലം കുറച്ചു ട്രെയിനിങ് മാത്രമേ താരത്തിന് ലഭിച്ചിട്ടുള്ളൂ എന്നും താരം ഒന്ന് കൂടെ താളം കണ്ടത്തേണ്ടതുണ്ട് എന്നുമാണ് പരിശീലകൻ അറിയിച്ചത്. കൊളംബിയക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്കലോണി.നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30-നാണ് അർജന്റീന കൊളംബിയയെ നേരിടുന്നത്.
"AGÜERO TIENE QUE MEJORAR SU CONDICIÓN"
— TyC Sports (@TyCSports) June 7, 2021
Scaloni valoró la presencia del Kun en el plantel, pero contó que "entrenó solo un día" y "está falta de ritmo". "Se lleva bien con todos y eso para nosotros es importante", señaló. #EliminatoriasEnTyCSports. pic.twitter.com/TqcVNDgOE8
” അഗ്വേറോ ടീമിനൊപ്പം ഒരു ദിവസം മാത്രമാണ് പരിശീലനം നടത്തിയത്.ഒരു ട്രെയിനിങ് സെഷൻ മാത്രമാണ് ലഭിച്ചത്.അത് കുഴപ്പമില്ല. സ്വാഭാവികമായും ഈയൊരു അവസരത്തിൽ താളം കണ്ടെത്താൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും.പക്ഷെ പതിയെ പതിയെ അദ്ദേഹം ടീമിനോട് ഇണങ്ങിചേരുന്നുണ്ട്.അദ്ദേഹത്തിന്റെ കണ്ടീഷനിൽ നിന്നും അദ്ദേഹം കുറച്ചു കൂടെ ഇമ്പ്രൂവ് ആവാനുണ്ട്.അദ്ദേഹം ടീമിൽ ഉള്ള കാര്യത്തിൽ ഞങ്ങളെ ഹാപ്പിയാണ്. അദ്ദേഹം കോൺട്രിബ്യൂട് ചെയ്യുന്നുണ്ട്.എല്ലാവരുടെയുമൊപ്പം നല്ല രീതിയിലാണ് അദ്ദേഹം മുന്നോട്ട് പോവുന്നത്.അദ്ദേഹം അത് ഇഷ്ടപ്പെടുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അതാണ് പ്രധാനപ്പെട്ട കാര്യം ” സ്കലോണി പറഞ്ഞു.